l o a d i n g

ഗൾഫ്

പാക്കിസ്താന്‍ അതിര്‍ത്തി കടന്നെത്തിയ ദമ്പതികള്‍ മരുഭൂമിയില്‍ വെള്ളംകിട്ടാതെ മരിച്ച നിലയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 30, 2025

ജെയ്പൂര്‍: രാജസ്ഥാനിലെ ജയ്‌സമാല്‍മിറിനടുത്ത് അന്താരാഷ്ട്ര അതിര്‍ത്തി കടന്നെത്തിയ പാകിസ്താനി ദമ്പതികളായ രവി കുമാര്‍ (17) ശാന്തി ഭായ് (15) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തി. മരുഭൂമി താണ്ടി കുടിവെള്ളം കിട്ടാതെയുണ്ടായ നിര്‍ജലീകരണമാണ് മരണകാരണമെന്ന് സംശയിക്കുന്നു. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സാധേവാല സെക്ടറില്‍ ഇന്ത്യന്‍ ഭാഗത്തുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 10 മുതല്‍ 12 കിലോമീറ്റര്‍ അകലെയായിട്ടാണ് ഇവര്‍ മരിച്ചു കിടക്കുന്നത് കണ്ടത്. ഗജസിംഗ് ഗ്രാമത്തിനടുത്തുള്ള ഒരു മണല്‍ക്കൂനയില്‍ ഒരു ഇടയനാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരു്ന്നു.

പാകിസ്താനിലെ സൗത്ത് സിന്ധ് പ്രൊവിന്‍സിലെ ഗോട്കി ജില്ലയില്‍ നിന്നുള്ളവരാണ് ദമ്പതികള്‍. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച ഇവരുടെ വിവാഹം നാല് മാസം മുന്‍പാണ് നടന്നത്. ഇന്ത്യയിലെത്തി ഭാവി ജീവിതം കെട്ടിപ്പടുക്കാനായി വിസക്ക് ഇരുവരും അപേക്ഷിച്ചിരുന്നു. എന്നാല്‍ വിസ ലഭിച്ചില്ല.
തുടര്‍ന്ന് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് സ്വന്തം ഗ്രാമത്തില്‍ നിന്ന് ഇവര്‍ യാത്ര പുറപ്പെട്ടത്.
അതിര്‍ത്തി കടന്നെങ്കിലും ഭിഭിയാന്‍ മരുഭൂമിയില്‍ വെച്ച് ഇവര്‍ക്ക് വഴി തെറ്റുകയായിരുന്നു. കൊണ്ടുവന്ന ജലം തീര്‍ന്നുപോയതിനാല്‍ ദാഹവും നിര്‍ജലീകരണവും മൂലമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇവര്‍ എങ്ങനെ അതിര്‍ത്തി കടന്നുവന്നുവെന്ന കാര്യം പോലീസ് അന്വേഷിക്കുകയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് നീക്കി. മൃതദേഹത്തിന് നാലഞ്ചു ദിവസത്തെ പഴക്കമുണ്ടാകും. പാക്കിസ്ഥാന്‍ മൊബൈല്‍ സിം ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026