l o a d i n g

ഗൾഫ്

ബജറ്റ് എയര്‍ലൈന്‍ ആയ ആകാശ എയറിന്റെ കൊച്ചി-ജിദ്ദ നേരിട്ടുള്ള സര്‍വീസിന് തുടക്കം, ആഴ്ചയില്‍ മൂന്നു ദിവസം നാലു സര്‍വീസുകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 30, 2025

കൊച്ചി: സൗദി അറേബ്യയിലെ ജിദ്ദയിലുള്ള പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഇന്ത്യയിലെ ബജറ്റ് എയര്‍ലൈനായ ആകാശ എയറിന്റെ കൊച്ചി-ജിദ്ദ നേരിട്ടുള്ള സര്‍വീസിന് തുടക്കം. ജൂണ്‍ 29 ഞായറാഴ്ചയാണ് സര്‍വീസുകള്‍ക്ക് തുടക്കമായത്. ശനി, തിങ്കള്‍ ദിവസങ്ങളില്‍ ഓരോ സര്‍വീസും ഞായറാഴ്ച രണ്ട് സര്‍വീസുകള്‍ വീതവുമുണ്ടായിരിക്കും. ഇതോടെ എല്ലായിപ്പോഴും അമിത നിരക്കും തിരക്കും അനുഭവപ്പെടുന്ന കൊച്ചി ജിദ്ദ സെക്ടററില്‍ ടിക്കറ്റ് നിരക്ക് കുറയാനും കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാനുമുള്ള അവസരമാണ് തുറന്നു കിട്ടിയിരിക്കുന്നത്. ഹജ് ഉംറ തീര്‍ഥാടകര്‍ക്കും സൗദി സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന വിനോദ സഞ്ചാരികള്‍ക്കും അതുപോലെ കേരളത്തിലെത്താന്‍ താല്‍പര്യമുള്ള സൗദികള്‍ക്കും കുറഞ്ഞ നിരക്കില്‍ യാത്ര് ചെയ്യാന്‍ സര്‍വീസ് സഹായകരമാവും. ദീര്‍ഘദൂര, ഹ്രസ്വദൂര റൂട്ടുകള്‍ക്ക് അനുയോജ്യമായ ആധുനികവും ഇന്ധനക്ഷമതയുള്ളതുമായ 186 ഇക്കോണമി സീറ്റുകള്‍ വീതമുള്ള ബോയിംഗ് 737 മാക്‌സ് എട്ട് വിമാനങ്ങളാണ് സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്നത്.

ശനി, തിങ്കള്‍ ദിവസങ്ങളില്‍ വൈകീട്ട് 6.10 ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 9.55 ന് ജിദ്ദയിലെത്തും തിരിച്ച് ജിദ്ദയില്‍ നിന്നു പിറ്റേന്ന് രാവിലെ 7.45 ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 4.45 ന് കൊച്ചിയിലെത്തും. ഞായറാഴ്ചയിലെ ആദ്യ വിമാനം പുലര്‍ച്ചെ മൂന്ന് മണിക്ക് കൊച്ചിയില്‍ നിന്നും പുറപ്പെട്ട് രാവിലെ 6.45 ന് ജിദ്ദയിലിറങ്ങും. ഈ വിമാനം തിരിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ 1.10 ന് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 10.10 ന് കൊച്ചിയിലിറങ്ങും. രണ്ടാം വിമാനം രാത്രി 8.25 ന് കൊച്ചിയില്‍ നിന്നു പുറപ്പെട്ട് രാത്രി 12.10 ന് ജിദ്ദയിലെത്തുംം. ഇത് തിരിച്ച് തിങ്കളാഴ്ച രാത്രി 10.55 ന് പുറപ്പെട്ട് രാവിലെ 7.55 ന് കൊച്ചിയിലെത്തും. ആഗസ്റ്റ് മൂന്ന് ഞായര്‍ മുതലായിരിക്കും രണ്ട് വീതം സര്‍വീസുകള്‍ ആരംഭിക്കുക. നേരിട്ടുള്ള സര്‍വീസുകള്‍ക്ക് പുറമെ എല്ലാ ദിവസവും മുംബൈ കണക്റ്റ് ചെയ്തും കൊച്ചി-ജിദ്ദ-കൊച്ചി സര്‍വീസുകള്‍ ലഭ്യമാണെന്ന്് എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മുംബൈയില്‍ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിച്ചായിരുന്നു ആകാശ എയര്‍ തങ്ങളുടെ മിഡില്‍ ഈസ്റ്റിലേക്കുള്ളസര്‍വീസുകള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് അബുദാബിയിലേക്കും സര്‍വീസുകള്‍ ആരംഭിച്ചു. റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കും ഉടന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും ്അധികൃതര്‍ വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026