l o a d i n g

ഗൾഫ്

ഫുജൈറയില്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ സംഗീതം പൊഴിക്കും റോഡ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 1, 2025

ദുബായ് : റോഡില്‍ കാറുകള്‍ കടന്നു പോകുമ്പോള്‍ സംഗീതം കേള്‍ക്കുന്ന ഒരു പദ്ധതി ഫുജൈറയില്‍ യാഥാര്‍ഥ്യമായി. അറബ് ലോകത്ത് ആദ്യമായാണ് ഈയൊരു പദ്ധതി. ഫുജൈറ നഗരത്തിലേക്കുള്ള പ്രവേശന കവാടത്തില്‍, ഫുജൈറ കോടതിക്ക് മുന്നിലൂടെയുള്ള ഖലീഫ സ്ട്രീറ്റിലുടെ വാഹനങ്ങള്‍ പോകുമ്പോള്‍ ബീഥോവന്റെ ഒമ്പതാം സിംഫണിയുടെ ഈണം കേള്‍ക്കാനാവും. 750 മീറ്റര്‍ ദൈര്‍ഘ്യമാണ് ഈ സംഗീത റോഡിനുള്ളത്.

ഫുജൈറ ഫൈന്‍ ആര്‍ട്‌സ് അക്കാദമിയാണ് പദ്ധതിക്ക് പിന്നില്‍. പൊതു ഇടങ്ങളില്‍ കലപ്രോത്സാഹിപ്പിക്കുക, ദൈനംദിന ജീവിതത്തില്‍ സംഗീതം ഒരു അവിഭാജ്യ ഘടകമാക്കുക എന്ന അക്കാദമിയുടെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി. താമസക്കാരും സന്ദര്‍ശകരും ഇത് വലിയ ആവേശത്തോടെയാണ് വരവേല്‍ക്കുന്നതെന്നും സാധാരണ യാത്രകളെ അപ്രതീക്ഷിതമായ ഒരു കലാ അനുഭവമാക്കി മാറ്റുന്നത് എല്ലാവരും ആസ്വദിക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

യാത്ര ചെയ്യുമ്പോള്‍ പോലും അസാധാരണമായ നിമിഷങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ഒരു സാര്‍വത്രിക ഭാഷയാണ് സംഗീതം എന്ന് കരുതന്നതിലൂടെയാണ് ഈ പദ്ധതി രൂപപ്പെട്ടതെന്ന് ഫുജൈറ ഫൈന്‍ ആര്‍ട്‌സ് അക്കാദമി ഡയറക്ടര്‍ ജനറല്‍ അലി ഉബൈദ് അല്‍ ഹാഫിതി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026

Related News