l o a d i n g

ഗൾഫ്

റഹീമിന്റെ മോചനം നീളുമോ? കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് റഹീമിനെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 1, 2025

റിയാദ്: സൗദി പൗരന്റെ കൊലപാതക കേസില്‍ മോചനം കാത്ത് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് കൂടുതല്‍ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കി. കുറ്റം മറച്ചുവെക്കാന്‍ ശ്രമിച്ചതിന് 20 വര്‍ഷമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ഇതിനകം ഇരുപത് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞതിനാല്‍ ജയില്‍ മോചനം വേഗത്തിലാകുമെന്ന് പ്രതീക്ഷയില്‍ കഴിയുമ്പോഴാണ് പ്രോസിക്യൂഷന്റെ പുതിയ നീക്കം. ഇനി അപ്പീലില്‍ കോടതിയുടെ നിലപാടനുസരിച്ചാകും തുടര്‍ നടപടികളുണ്ടാവുക.

വധശിക്ഷ റദ്ദാക്കിയ കേസില്‍, മെയ് 26ന് റഹീമിന് കോടതി 20 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. കേസില്‍ തെളിവ് നശിപ്പിക്കാന്‍ നടത്തിയ ശ്രമത്തിനായിരുന്നു ഇത്. നിലവില്‍ റഹീം 19 വര്‍ഷം പൂര്‍ത്തിയാക്കിയതിനാല്‍ മോചനം വേഗത്തിലാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍ വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ പോയതോടെ നടപടികള്‍ പൂര്‍ത്തിയാകണം. ഈ അപ്പീല്‍ കോടതി തള്ളിയാല്‍ പ്രോസിക്യൂഷന് മേല്‍ കോടതിയേയും സമീപിക്കാം. 20 വര്‍ഷം തടവ് വിധിച്ച കേസില്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് അബ്ദുറഹീം ഇന്ത്യന്‍ എംബസിയേയും അഭിഭാഷകരെയും അറിയിക്കുകയായിരുന്നു എന്നാണ് റിയാദിലെ നിയമ സഹായ സമിതി അറിയിച്ചത്. അപ്പീല്‍ നല്‍കിയാല്‍ കേസിന്റെ ദൈര്‍ഘ്യം കൂടുകയും ജയില്‍മോചനം നീളുകയുമായിരിക്കും ഫലം. അതുകൊണ്ട് തന്നെ തന്റെ ഭാഗത്ത് നിന്ന് അപ്പീല്‍ കൊടുക്കരുതെന്നാണ് അബ്ദുറഹീം എടുത്ത നിലപാടെന്നും സമിതി അറിയിച്ചു.

ഇനിയുള്ള നിയമ നടപടികള്‍ സൂക്ഷ്മമായി വിലയിരുത്തി ആവശ്യമായ നീക്കങ്ങള്‍ യഥാസമയം നടത്തുമെന്ന് റിയാദ് നിയമ സഹായ സമിതി അറിയിച്ചു. ഇക്കാര്യത്തില്‍ കോടതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറക്ക് അഭിഭാഷകരുമായി ബന്ധപ്പെട്ട് ഭാവി കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും സമിതി വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026