l o a d i n g

ഗൾഫ്

കുവൈത്തില്‍ സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്കും എക്സിറ്റ് പെര്‍മിറ്റ് ബാധകം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 2, 2025

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്കും എക്സിറ്റ് പെര്‍മിറ്റ് ബാധകമാക്കി. ജൂലൈ ഒന്ന് മുതലാണ് പെര്‍മിറ്റ് പ്രാബല്യത്തില്‍ വന്നത്. ആര്‍ട്ടിക്കിള്‍ 18 പ്രകാരമാണ് സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ക്ക് പുതിയ എക്സിറ്റ് പെര്‍മിറ്റ് സംവിധാനം നടപ്പിലാക്കിയത്. ആദ്യ ദിവസം യാത്രക്കാര്‍ വലിയ തടസ്സങ്ങളില്ലാതെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ച് പാസ്‌പോര്‍ട്ട് നിയന്ത്രണത്തിലുള്ളവര്‍, പുതിയ നടപടിക്രമങ്ങള്‍ കൃത്യതയോടെ കൈകാര്യം ചെയ്തതായും കാലതാമസവും സങ്കീര്‍ണതയും ഉണ്ടാകുമോയെന്ന ആശങ്കകള്‍ ലഘൂകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നടപടികള്‍ വേഗത്തിലായതില്‍ യാത്രക്കാര്‍ സംതൃപ്തി പ്രകടിപ്പിച്ചതായും പറഞ്ഞു. പെര്‍മിറ്റ് നടപ്പാക്കിയ ആദ്യ ദിവസം വലിയ തടസ്സമില്ലാതെ കുവൈത്ത് വിമാനത്താവളത്തിലെ നടപടികള്‍ നടന്നതായാണ് വിവരം.

പുതിയ പരിഷ്‌കാരം പ്രവാസികള്‍ സ്വീകരിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പറഞ്ഞു. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഇതുവരെ 35,000 എക്സിറ്റ് പെര്‍മിറ്റുകള്‍ നല്‍കിയിട്ടുണ്ട്. ജൂണ്‍ 12 നും 29 നും ഇടയില്‍ 22,000 അപേക്ഷകള്‍ ലഭിച്ചു. ജൂണ്‍ 30 ന് മാത്രം 13,000 അപേക്ഷകള്‍ ലഭിച്ചു. സിസ്റ്റവുമായി ബന്ധപ്പെട്ട് ഒരു പരാതി മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ, അത് പരിഹരിക്കുകയും ചെയ്തതായി അതോറിറ്റി വെളിപ്പെടുത്തി.

പെര്‍മിറ്റ് നടപടികള്‍ക്കായി പാസ്‌പോര്‍ട്ട് സുരക്ഷാ വകുപ്പ് വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്. പുതിയ ഇലക്ട്രോണിക് സംവിധാനത്തെക്കുറിച്ച് യാത്രക്കാര്‍ക്ക് അറിയാത്ത കേസുകള്‍ ഉള്‍പ്പെടെ എല്ലാ സാഹചര്യങ്ങളും കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. തങ്ങളുടെ എക്‌സിറ്റ് പെര്‍മിറ്റ് പ്രിന്റ് ഔട്ട് കൊണ്ടുവന്നെങ്കിലും, ഡാറ്റ ഇതിനകം തന്നെ ഇലക്ട്രോണിക് സിസ്റ്റത്തിലുണ്ടായിരുന്നതിനാല്‍ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അവ ആവശ്യപ്പെട്ടില്ലെന്ന് നിരവധി യാത്രക്കാര്‍ പറഞ്ഞു.

പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും (പിഎഎം) പോര്‍ട്ട്സ് അഡ്മിനിസ്ട്രേഷനും തമ്മില്‍ ഇലക്ട്രോണിക് ലിങ്ക് സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രൈവറ്റ് ഏവിയേഷന്‍ പോര്‍ട്ട്സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി കേണല്‍ യൂസഫ് അല്‍ ഹവ്‌ലാന്‍ അറിയിച്ചു. ഈ ഡിജിറ്റല്‍ കണക്ഷന്‍ സിസ്റ്റത്തില്‍ പെര്‍മിറ്റുകള്‍ കാണാന്‍ സൗകര്യമൊരുക്കും. അതിനാല്‍ പേപ്പര്‍വര്‍ക്കുകളുടെ ആവശ്യകത ഇല്ലാതാക്കുന്നു. ഏന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അവ കൈകാര്യം ചെയ്യാന്‍ അടിയന്തര ടാസ്‌ക് ഫോഴ്‌സും സജ്ജമാണ്. നിരവധി പ്രവാസികള്‍ ഇപ്പോഴും പ്രിന്റ് ചെയ്ത ഫോമുകളുമായി പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ വിഭാഗത്തില്‍ എത്തുന്നുണ്ടെങ്കിലും സിസ്റ്റത്തില്‍ നല്‍കിയ വ്യക്തിഗത ഡാറ്റ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ പെര്‍മിറ്റ് സ്ഥിരീകരിക്കുന്നതെന്ന് അല്‍ഹവ്‌ലാന്‍ വ്യക്തമാക്കി. സിസ്റ്റത്തില്‍ പെര്‍മിറ്റ് കാണാത്ത സന്ദര്‍ഭങ്ങളില്‍, അപേക്ഷകന്റെ ഫോണിലെ ബാര്‍കോഡ് സ്ഥിരീകരണത്തിനായി സ്‌കാന്‍ ചെയ്യുമെന്നും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026