l o a d i n g

ഗൾഫ്

ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി തനിമ വളണ്ടിയര്‍മാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 2, 2025

മക്ക: ഇന്ത്യയില്‍ നിന്നുളള അവശേഷിക്കുന്ന മുഴുവന്‍ ഹാജിമാരും കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരത്തോടെ മക്കയോട് വിട പറഞ്ഞു. മദീനയിലേക്ക് യാത്രയാകുന്ന തീര്‍ത്ഥാടകര്‍ക്ക് തിങ്കളാഴ്ച രാത്രി ഭക്ഷണം നല്‍കിയായിരുന്നു തനിമ പ്രവര്‍ത്തകര്‍ തങ്ങളുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ചത്. രണ്ടുമാസം നീണ്ട സേവന പ്രവര്‍ത്തനങ്ങളാണ് മക്കയില്‍ തനിമയുടെ നേതൃത്വത്തില്‍ നിര്‍വഹിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ മുഴുവന്‍ ദിവസവും സേവനത്തിനിറങ്ങി.

ഭക്ഷണവിതരണം, ആരോഗ്യ പരിചരണം, ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍. ഫ്രൈഡേ ഓപ്പറേഷന്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലാണ് സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചത്. ഭക്ഷണ വിതരണത്തിനായി പ്രത്യേക സംവിധാനങ്ങള്‍ അസീസിയ കേന്ദ്രീകരിച്ച് ഒരുക്കിയിരുന്നു. കഞ്ഞി ഉള്‍പ്പടെ വിവിധ കേരളീയ ഭക്ഷണങ്ങള്‍ ഹാജിമാര്‍ക്ക് നിത്യവും രാത്രികളില്‍ വിതരണം നടത്തി. വൃദ്ധരും , രോഗികളുമായി തീര്‍ത്ഥാടര്‍ക്ക് ഭക്ഷണം ഏറെ പ്രയോജനമായി. ജിദ്ദയില്‍ നിന്നും വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ സേവനങ്ങള്‍ക്കായി മക്കയിലെത്തി. നോണ്‍ മഹറം കാറ്റഗറിയില്‍ എത്തിയവര്‍ക്കും തനിമ വനിത വിങ്ങിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ ആശ്വാസകരമായി. ഹാജിമാരുടെ മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള ആപ്പ് പുറത്തിറക്കിയതും ഇത്തവണത്തെ പ്രവര്‍ത്തനങ്ങളിലെ വേറിട്ട ഒരദ്ധ്യായമായി. അബ്ദുല്‍ ഹക്കീം, സി. എച്ച്. ബഷീര്‍, മുനീര്‍, തമീം, സഫീര്‍ അലി, അബ്ദുസത്താര്‍, അഫ്‌സല്‍ കള്ളിയത്, ഷെഫീഖ് പട്ടാമ്പി, ഷാനിബ നജാത്ത്, മുന അനീസ്, റഷീദ നിസാം, ആരിഫ സത്താര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026