l o a d i n g

ഗൾഫ്

പൂക്കോയ തങ്ങള്‍ക്ക് നവോദയ യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 2, 2025

റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന നവോദയ സ്ഥാപകരില്‍ ഒരാളായ പൂക്കോയ തങ്ങള്‍ക്ക് റിയാദ് സമൂഹം യാത്രയയപ്പ് നല്‍കി. യാത്രയയപ്പു യോഗം അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. റിയാദില്‍ സാംസ്‌കാരിക മണ്ഡലത്തില്‍ മൂന്നു പതിറ്റാണ്ടായി പൂക്കോയ തങ്ങള്‍ നല്‍കിയ സംഭാവനകള്‍ പ്രാസംഗികര്‍ അനുസ്മരിച്ചു. കേളി, നവോദയ, കിയോസ് തുടങ്ങിയ സംഘടനകളുടെ ശില്പികളില്‍ ഒരാള്‍, കേളി നേതൃത്തിലുണ്ടായിരിക്കെ പ്രവാസലോകത്താദ്യമായി മലയാളി ഡയറക്റ്ററി പുറത്തിറക്കിയ കമ്മിറ്റിയുടെ കണ്‍വീനര്‍ പൂക്കോയ തങ്ങളായിരുന്നു. കൈയെഴുത്തുമാസികയും അനവധി കലാസാംസ്‌കാരിക പരിപാടികള്‍ക്കും നേതൃത്വം നല്‍കിയ പൂക്കോയ തങ്ങള്‍ റിയാദില്‍ നഷ്ടവും നാട്ടിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്താകുമെന്ന് ആശംസകള്‍ നേര്‍ന്നവര്‍ അഭിപ്രായപ്പെട്ടു.

ശിഹാബ് കൊട്ടുകാട്, ഗഫൂര്‍ കൊയിലാണ്ടി, വിനോദ് കൃഷ്ണ, നെബു വര്‍ഗ്ഗീസ്, റഫീഖ് പന്നിയങ്കര, സബീന എം സാലി, ആതിര ഗോപന്‍, ഫിറോസ്ഖാന്‍, ഇസ്മായില്‍, നിസാര്‍ അഹമ്മദ്, പ്രഭാകരന്‍, റസ്സല്‍, അനില്‍ മണമ്പൂര്‍, അനില്‍ പിരപ്പന്‍കോട്, ഷൈജു ചെമ്പൂര്, ശ്രീരാജ്, ഹാരിസ്, ബാബുജി, സജീവ്, ഷാജു പത്തനാപുരം, അമീര്‍, നാസ്സര്‍ പൂവാര്‍, ഹാരിഫ്, കുമ്മിള്‍ സുധീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വിക്രമലാല്‍ അധ്യക്ഷനായിരുന്നു. നവോദയ സെക്രട്ടറി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റിയുടെ മെമന്റോ സെക്രട്ടറി രവീന്ദ്രനും പ്രസിഡണ്ട് വികമലാലും ചേര്‍ന്ന് കൈമാറി. ഷിഫാ യൂണിറ്റ്, മന്‍ഫുഅ യൂണിറ്റ്, കുടുബവേദി എന്നിവരും ഉപഹാരങ്ങള്‍ കൈമാറി. തന്റെ പ്രവാസ ജീവിതത്തെ കുറിച്ചും സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിവരിച്ച ശേഷം യാത്രയയപ്പിന് പൂക്കോയ തങ്ങള്‍ നന്ദി പറഞ്ഞു.

കണ്ണൂര്‍ കൂത്തുപറമ്പ്, കോട്ടയം മലബാര്‍ സ്വദേശിയായ പൂക്കോയ തങ്ങള്‍ 1993 സെപ്റ്റംബര്‍ 13 ന് റിയാദിലെ ഒരു കമ്പനിയില്‍ വെല്‍ഡര്‍ തസ്തികയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയായിരുന്നു. പിന്നീട് സെക്ഷന്‍ സെക്രട്ടറി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, സീനിയര്‍ കോസ്‌ററ് എസ്‌റിമേഷന്‍ സ്‌പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ടു.

BSC ബിരുദധാരിയായ പൂക്കോയയുടെ കുടുംബവും ഏറെക്കാലം റിയാദിലുണ്ടായിരുന്നു. ഇപ്പോള്‍ ചെറുവാഞ്ചേരിയില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയും 4 മക്കളും അടങ്ങുന്ന കുടുംബവും നാട്ടില്‍ സി പി എം പാര്‍ട്ടി പ്രവര്‍ത്തനനത്തില്‍ സജീവമാണ്. നിലവില്‍ സി പി എം അംഗമായ പൂക്കോയ നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനനത്തില്‍ സജീവമാകുകയും കൂടാതെ സ്വന്തം നിലയിലോ അല്ലെങ്കില്‍ കൂട്ടായോ എന്തെങ്കിലും സംരംഭം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026