l o a d i n g

ഗൾഫ്

കുട്ടികള്‍ക്കായി ദുബായ് കോടതികളില്‍ പ്രത്യേക യൂണിറ്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 2, 2025

ദുബായ് : കുട്ടികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ദുബായ് കോടതികള്‍ പുതിയ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കേസ് രജിസ്‌ട്രേഷന്‍ യൂണിറ്റ് ആരംഭിച്ചു. കുട്ടികളുടെ സംരക്ഷണം, സുരക്ഷ, നിയമപരമായ പിന്തുണ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കുട്ടികളുടെ സംരക്ഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും നിരീക്ഷിക്കാനാണ് ഈ യൂണിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇത് വെറുമൊരു നിയമപരമായ നടപടി മാത്രമല്ലെന്നും കുട്ടികളുടെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നും ദുബായ് കോടതികളിലെ കേസ് മാനേജ്മെന്റ സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഉബൈദലി പറഞ്ഞു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് മുന്‍ഗണനയാണെന്നും പ്രായപൂര്‍ത്തിയാകാത്തവരെ സംരക്ഷിക്കുന്നതിനും കുടുംബങ്ങളെ പിന്തുണക്കുന്നതിനും ആവശ്യമായ സംവിധാനങ്ങളും ഉപകരണങ്ങളും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലീസ്, പബ്ലിക് പ്രോസിക്യൂഷന്‍, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി തുടങ്ങിയ പ്രധാന പങ്കാളികളുമായി സഹകരിച്ചായിരിക്കും ഈ യൂണിറ്റ് പ്രവര്‍ത്തിക്കുക. ഡിജിറ്റല്‍ കേസ് രജിസ്‌ട്രേഷനും പ്രൊഫഷണല്‍ കേസ് മാനേജ്മെന്റും ആയിരിക്കും പ്രവര്‍ത്തനങ്ങളുടെ പ്രധാന പ്രത്യേകത. ദേശീയ നിയമങ്ങള്‍ക്ക് അനുസൃതമായി ശിശു സംരക്ഷണ പ്രോട്ടോക്കോളുകള്‍ പ്രയോഗിച്ചു കൊണ്ടാണ് 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായി ഇത് പ്രവര്‍ത്തിക്കുക.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026