l o a d i n g

ഗൾഫ്

അധിനിവേശ വെസ്റ്റ് ബാങ്കില്‍ പൂര്‍ണ്ണ പരമാധികാരം പ്രയോഗിക്കുമെന്ന ഇസ്രായേല്‍ മന്ത്രിയുടെ പ്രസ്താവനയെ സൗദി അപലപിച്ചു

Thumbnail
Publisher By     BY - DESK
July 3, 2025

റിയാദ്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ പൂര്‍ണ്ണ പരമാധികാരം പ്രയോഗിക്കുമെന്ന ഇസ്രായേല്‍ മന്ത്രി യാരിവ് ലെവിന്റെ പ്രസ്താവനയെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. 'പലസ്തീന്‍ പ്രദേശത്തിന്മേല്‍ പരമാധികാരം ഏര്‍പ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്ന ഇസ്രായേലിന്റെ പ്രസ്താവനയെ രാജ്യം അപലപിക്കുന്നു' വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അത്തരം നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. പലസ്തീന്‍ ഭൂമിയില്‍ കുടിയേറ്റം വ്യാപിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും സൗദി അറേബ്യ എതിര്‍ക്കും. അന്താരാഷ്ട്ര പ്രമേയങ്ങള്‍ പാലിക്കാന്‍ ഇസ്രായേല്‍ തയാറാവണമെന്നതാണ് രാജ്യത്തിന്റെ തങ്ങളുടെ നിലപാടെന്ന് സൗദി വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേല്‍ പരമാധികാരം പ്രയോഗിക്കേണ്ട സമയം വന്നിരിക്കുന്നുവെന്നായിരുന്നു ഇസ്രായേല്‍ നീതിന്യായ മന്ത്രി യാരിവ് ലെവിന്‍ പറഞ്ഞത്.

1967 ല്‍ ഇസ്രായേല്‍ വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും കൈവശപ്പെടുത്തി, അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമെന്ന് കരുതപ്പെടുന്ന ഡസന്‍ കണക്കിന് കുടിയേറ്റ കേന്ദ്രങ്ങള്‍ പ്രദേശത്തുടനീളം നിര്‍മ്മിച്ചു. പലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിലും കിഴക്കന്‍ ജറുസലേം തലസ്ഥാനമായി 1967 ലെ അതിര്‍ത്തികളില്‍ ഒരു പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലുമുള്ള തങ്ങളുടെ പിന്തുണ സൗദി വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026