l o a d i n g

ഗൾഫ്

കാസര്‍ഗോഡ് ലീഗ് നേതാക്കള്‍ക്ക് ജിദ്ദ കെ.എം.സി.സി സ്വീകരണം നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 3, 2025

ജിദ്ദ: ഹൃസ്വ സന്ദര്‍ശനാര്‍ഥം ജിദ്ദയിലെത്തിയ കാസര്‍ഗോഡ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്‍റഹ്‌മാന്‍, എം.എല്‍.എ മാരായ എം.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാട്, മുന്‍ ജിദ്ദ കെഎംസിസി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ, പ്രമുഖ വ്യവസായിയും കെഎംസിസി നേതാവുമായ അബ്ദുസ്സലാം (സല്ലു) എന്നിവര്‍ക്ക് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി.

സംഘ് പരിവാറിന്റെ വര്‍ഗീയ ഫാസിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കാസര്‍ഗോഡില്‍ മുസ്ലിം ലീഗ് ശക്തമായി മുന്നേറുകയാണെന്ന് ജില്ലാ സെക്രട്ടറി അബ്ദുറഹ്‌മാന്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ മതേതര രാഷ്ട്രീയവും സാമൂഹ്യ പ്രവര്‍ത്തനങ്ങളും കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ് ജനമനസ്സുകളില്‍ ലീഗിന് സ്ഥിരം സാന്നിധ്യം നേടാന്‍ സഹായിച്ചത്. ഇതിന്റെ ഫലമായാണ് രണ്ട് എം.എല്‍.എമാരെയും ഒരു എം.പിയെയും കാസര്‍ഗോഡിലെ ജനങ്ങള്‍ നിയമസഭയിലും പാര്‍ലമെന്റിലേക്കും വിജയിപ്പിച്ചത് എന്നും, സംഘടനാ മുന്നേറ്റത്തിന് നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് അബ്ദുല്‍റഹ്‌മാന്‍ പറഞ്ഞു.

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ യു.ഡി.ഫിനു ലഭിച്ച വിജയം പിണറായി സര്‍ക്കാരിന്റെ ഭരണത്തിനെതിരായുള്ള ജനവികാരംമായിരുന്നുവെന്നും തദ്ദേശ സ്വയംഭരണ, നിയമസഭ തിരഞ്ഞെടുപ്പുകളിലും ഇത് പ്രതിഫലിക്കുമെന്നും എം.എല്‍.എ മാരായ എം.എ. നെല്ലിക്കുന്നും എ.കെ.എം. അഷ്റഫും അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ ന്യൂനപക്ഷ വിഭാഗീയത സൃഷ്ടിച്ചു വോട്ടു നേടാനുള്ള ശ്രമമായി മുസ്ലിം വിഷയങ്ങള്‍ വര്‍ഗീയവല്‍ക്കരിച്ച സി.പി.എം പ്രവര്‍ത്തനം തുടരുകയാണ് എന്നും അതിനെതിരെ ജാഗ്രത വേണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

ലോകത്ത് തന്നെ ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡായാണ് കെഎംസിസിയെ അറിയപെടുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ സാഹിബ് വയനാട് പറഞ്ഞു.

അബൂബക്കര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു വി.പി. മുസ്തഫ സ്വാഗതവും അബ്ദുല്‍റഹ്‌മാന്‍ വെള്ളിമാടക്കുന്ന് നന്ദിയും പറഞ്ഞു. എ കെ ബാവ, ഹസ്സന്‍ ബത്തേരി, നാസര്‍ മച്ചിങ്ങല്‍, അഷ്‌റഫ് താഴെക്കോട്, ഹുസൈന്‍ കരിങ്കറ, ലത്തീഫ് വെള്ളമുണ്ട, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, മുസ്തഫ കോഴിശ്ശേരി, നൗഫല്‍ ഉള്ളാടന്‍, വഹാബ് വടകര, മൂസ പട്ടത്ത്, ആബിദ് പട്ടാമ്പി എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026