l o a d i n g

ഗൾഫ്

മുഹറം മാസം അപശകുനമല്ല - ഷിഹാബ് സലഫി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 3, 2025

ജിദ്ദ: ഹിജ്റ കലണ്ടറിലെ ഒന്നാമത്തെ മാസമായ മുഹറത്തെ അപശകുനമായി കാണുന്ന പ്രവണത ശരിയല്ലെന്നും ഇസ്ലാമില്‍ പുണ്യകരമായി പറഞ്ഞ 4 മാസങ്ങളില്‍ ഒന്നാണ് അതെന്നും ഷിഹാബ് സലഫി അഭിപ്രായപ്പെട്ടു. 'മുഹര്‍റം- നഹ്‌സും ഖര്‍ബലയും' എന്ന വിഷയത്തില്‍ ജിദ്ദ ഇന്ത്യ ഇസ്ലാഹf സെന്ററില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒരു സമയത്തെയും കാലത്തേയും പഴിക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ഏതെങ്കിലും കാലത്തെ കുറ്റപ്പെടുത്തുമ്പോള്‍ ആ സമയത്തെ രൂപകല്‍പന ചെയ്ത സ്രഷ്ടാവിനെ പഴിക്കുന്നതിന് സമമാണെന്നാണ് മതം പഠിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് ചിലര്‍ നഹ്‌സ് (ദുശ്ശകുനം) ഉള്ള ദിവസങ്ങള്‍ മാര്‍ക്ക് ചെയ്തിട്ടാണ് അവരുടെ കലണ്ടറുകള്‍ പോലും പുറത്തിറക്കുന്നത്. മുസ്ലിംങ്ങളായി അഭിനയിച്ചുകൊണ്ട് സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ച ഷിയാ വിശ്വാസക്കാരാണ് പില്‍ക്കാലത്ത് മുഹര്‍റമടക്കമുള്ള പല മാസങ്ങളെയും പല ദിവസങ്ങളേയുമൊക്കെ അപശകുനമായി കാണുന്ന രീതികള്‍ സമൂഹത്തിലേക്ക് കൊണ്ടുവന്നത്.

നാലാം ഖലീഫ അലി (റ)യെ പിന്തുണക്കുന്നവര്‍ എന്ന വ്യാജേനയാണ് ഷിയാ വിഭാഗം രംഗത്ത് വന്നത്. എന്നാല്‍ ഖുര്‍ആനിന്റെ സത്യസന്ധമായ വചനങ്ങളാണ് അവര്‍ ഉപയോഗിക്കുന്നതെങ്കിലും അവരുടെ ഉദ്ദേശം ശരിയല്ലെന്ന് പറഞ്ഞുകൊണ്ട് ഖലീഫ അലി തന്നെ അവരെ തള്ളിപ്പറയുകയാണ് ഉണ്ടായത്. ഇവര്‍ തന്നെയാണ് പിന്നീട് അദേഹത്തിന്റെ മകന്‍ ഹുസൈനിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കൂഫയിലേക്ക് യുദ്ധത്തിന് ക്ഷണിച്ചുവരുത്തുകയും അദ്ദേഹം അവിടെ എത്തിയപ്പോള്‍ പിന്തുണ കൊടുക്കാതെയിരിക്കുകയും ചെയ്തത്. പിന്നീട് അത് അദേഹത്തിന്റെ കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

മുസ്ലിങ്ങള്‍ വളരെ പുണ്യകരമായി കരുതുന്ന മുഹറം 10ന് സ്വന്തം ശരീരങ്ങള്‍ മുറിവേല്‍പ്പിച്ചുകൊണ്ട് അവര്‍ ചെയ്യുന്ന കോപ്രായങ്ങള്‍ക്കൊന്നും മതത്തില്‍ യാതൊരു അടിത്തറയില്ലെന്നും മറിച്ച് അന്ന് വളരെ പുണ്യകരമായ നോമ്പെടുക്കുകയാണ് പ്രവാചകചര്യയെന്നും അദ്ദേഹം സദസ്സിനെ ഉണര്‍ത്തി. അമീന്‍ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026