l o a d i n g

ഗൾഫ്

ഭാര്യക്കു പിന്നാലെ പ്രവാസിയായ പിതാവും മകനും തൂങ്ങി മരിച്ച നിലയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 5, 2025

പാലക്കാട്: പ്രവാസിയായ പിതാവും മകനും തൂങ്ങി മരിച്ച നിലയില്‍. മനിശ്ശേരി കണ്ണമ്മ നിലയത്തില്‍ കിരണ്‍ (38), മകന്‍ കിഷന്‍ (9) എന്നിവരാണു മരിച്ചത്. കിരണിന്റെ ഭാര്യ അഖീന ഒന്നര മാസം മുന്‍പ് ഇതേ വീട്ടില്‍ ഇതേ മുറിയില്‍തന്നെ തൂങ്ങി മരിച്ചിരുന്നു. അഖീന മരിച്ച 51ാം നാളില്‍ അതേ മുറിയില്‍ അതേ ഭാഗത്താണു ഭര്‍ത്താവ് കിരണും മകന്‍ കിഷനും മരിച്ചത്. ഇതോടെ ഒരു കുടുംബം ഒന്നടങ്കം ഇല്ലാതായി.

മകനെ തൂക്കി കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങിമരിച്ചതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മനിശ്ശേരിയിലെ വീട്ടില്‍ വൈകിട്ട് അഞ്ചോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. കിരണിന്റെ ഭാര്യ അഖീന ഇതേ വീട്ടില്‍ കഴിഞ്ഞ മേയ് 14നാണ് തൂങ്ങിമരിച്ചത്. വിദേശത്ത് ജോലിചെയ്തിരുന്ന കിരണ്‍ ഭാര്യയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കു ശേഷം ജൂണ്‍ 8നു മടങ്ങിയെങ്കിലും വ്യാഴാഴ്ച രാത്രി വീണ്ടും നാട്ടിലെത്തുകയായിരുന്നു. മായന്നൂര്‍ പാറമേല്‍പടിയില്‍ സഹോദരിയുടെ വീട്ടിലായിരുന്ന മകനെ കൂട്ടി വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണു മനിശ്ശേരിയിലെത്തിയത്. സമീപത്തെ ബന്ധുവീട്ടില്‍ പോയശേഷം സ്വന്തം വീട്ടിലേക്കു കയറി. പിന്നീടു മൂന്നരയോടെ വീടിന്റെ മുന്നിലെ വാതില്‍ മാത്രം പൂട്ടി താക്കോല്‍ ബന്ധുവീട്ടില്‍ ഏല്‍പിച്ച ശേഷം യാത്ര പറഞ്ഞു മടങ്ങി. പിന്നീടു വീണ്ടും ഇരുവരും തിരിച്ചെത്തുകയായിരുന്നു. വൈകിട്ട് അഞ്ചോടെ കിരണിന്റെ സ്‌കൂട്ടര്‍ പുറത്തു നിര്‍ത്തിയിട്ടതു കണ്ട ബന്ധുക്കള്‍ പിന്‍വാതിലിലൂടെ കയറി പരിശോധിച്ചപ്പോഴാണു വീടിന്റെ ഒന്നാം നിലയില്‍ ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കിഷന്‍ പാറമേല്‍പടിയിലെ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. മരിക്കുന്നതിനു മുന്‍പ് കിഷന്‍ നേരത്തെ പഠിച്ചിരുന്ന സ്‌കൂളിലെത്തി പഴയ കൂട്ടുകാരെയും അധ്യാപകരെയും കണ്ടിരുന്നു. മരണ കാരണം വ്യക്തമല്ല, ഭാര്യയുടെ വേര്‍പാടിലുള്ള വേദനയാവാം കിരണിനെ മകനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026