l o a d i n g

ഗൾഫ്

ദിശാസൂചികളില്ലാതെ മരുഭൂമി അടക്കിവാഴുന്ന അല്‍-മാഅക്ല ഗോത്രം!

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 6, 2025

റിയാദ് - ഭൂപടങ്ങളോ ദിശാസൂചക ഉപകരണങ്ങളോ ഇല്ലാതെ മരുഭൂമിയിലൂടെ വഴി കണ്ടെത്താന്‍ അസാമാന്യ കഴിവുള്ള ഒരു ജനതയുണ്ട് സൗദി അറേബ്യയില്‍- അല്‍-മാഅക്ല ഗോത്രം! താരിഫ് അല്‍-മാഅക്ലിയുടെ പിന്‍ഗാമികളായ ഈ ഗോത്രത്തിന്റെ തനതായ ഈ കഴിവ് 'എം.ബി.സി ഇന്‍ എ വീക്ക്' പരിപാടിയിലൂടെയാണ് ലോകമറിഞ്ഞത്.

ഷമ്മാര്‍ ഗോത്രത്തിലെ പ്രമുഖ അംഗങ്ങളില്‍ ഒരാളായ ഖസാല്‍ അല്‍-മാഅക്ലി ഈ കഴിവിന് ജീവിക്കുന്ന ഉദാഹരണമാണ്. അദ്ദേഹം പറയുന്നത് കേള്‍ക്കൂ: 'ഞങ്ങള്‍ക്ക് കോമ്പസോ ജി.പി.എസോ ആവശ്യമില്ല. ആദ്യ ചുവടുവെപ്പില്‍ തന്നെ അടയാളങ്ങള്‍ ഞങ്ങള്‍ക്കറിയാം. വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരുമ്പോഴും ഞങ്ങള്‍ അവിടെ നിന്ന് പോയിട്ടില്ലാത്തത് പോലെയാണ്.'

മരുഭൂമിയിലെ ഓരോ ചെറു വിവരങ്ങളും ഓര്‍മ്മിക്കാനുള്ള അസാധാരണമായ ഓര്‍മ്മശക്തിയും മാനസിക ശേഷിയും അല്‍-മാഅക്ല ഗോത്രത്തിനുണ്ട്. കൂടാതെ, ഏറ്റവും കഠിനമായ കാലാവസ്ഥയെ അതിജീവിക്കാനും ഇവര്‍ക്ക് കഴിയും. സൗദി ജിയോളജിക്കല്‍ സര്‍വേ പോലുള്ള ഔദ്യോഗിക സ്ഥാപനങ്ങള്‍ പോലും രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലെ സ്ഥലങ്ങള്‍ തിരിച്ചറിയാന്‍ ഇവരുടെ സഹായം തേടാറുണ്ട്.

ഒരിക്കല്‍ നടന്ന രസകരമായ ഒരു സംഭവം ഖസാല്‍ പങ്കുവെച്ചു. 30 കിലോമീറ്ററിനപ്പുറം ഉപേക്ഷിച്ച ഒരു വാട്ടര്‍ ക്യാനിന്റെ അടുത്തേക്ക് തിരികെ കൊണ്ടുപോകാന്‍ സുഹൃത്തുക്കള്‍ അദ്ദേഹത്തെ വെല്ലുവിളിച്ചു. എന്നാല്‍, കൃത്യം ആ സ്ഥലത്ത് തന്നെ അവരെ തിരികെ എത്തിച്ച് ഖസാല്‍ സുഹൃത്തുക്കളെ ഞെട്ടിച്ചു! 'നഗരത്തില്‍ എനിക്ക് വഴി തെറ്റിയേക്കാം, പക്ഷേ മരുഭൂമിയില്‍ ഇല്ല. ഈ സ്ഥലം ഞങ്ങളെയും ഞങ്ങള്‍ ഈ സ്ഥലത്തെയും അറിയും,' അദ്ദേഹം ഉറപ്പിച്ചു പറയുന്നു. മരുഭൂമിയിലെ രാജാക്കന്മാര്‍ എന്ന് ഇവരെയല്ലാതെ ആരെയാണ് വിശേഷിപ്പിക്കുക.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026

Related News