l o a d i n g

ഗൾഫ്

തിങ്ങി നിറഞ്ഞ താമസ ഇടങ്ങള്‍ ശാരീരിക, മാനസിക രോഗങ്ങളുണ്ടാക്കും, നിയന്ത്രണം അനിവാര്യമായ നടപടിയെന്ന് വിദഗ്ധര്‍

Thumbnail
Publisher By     BY - DESK
July 7, 2025

ദുബായ്: ദുബായ് മുനിസിപ്പാലിറ്റി അനധികൃത പാര്‍ട്ടീഷനുകളും തിങ്ങിനിറഞ്ഞ ഫ്‌ലാറ്റുകളും കര്‍ശനമായി നിയന്ത്രിച്ചതോടെ, മെച്ചപ്പെട്ട പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമയോചിതവും അത്യാവശ്യവുമായ നടപടിയായി ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു. ഒറ്റമുറി പങ്കിട്ട് തിങ്ങിനിറഞ്ഞു താമസിക്കുന്നത് ഗുരുതരമായ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ശബ്ദാനമായ അന്തരീക്ഷവും കക്കൂസ്, കുളിമുറി ക്യൂവുമെല്ലാം ജീവിതത്തിന്റെ താളം തെറ്റിക്കും.

തിരക്കേറിയതോ പാര്‍ട്ടീഷന്‍ ചെയ്ത ഇടങ്ങളിലോ താമസിക്കുന്നവര്‍ പലപ്പോഴും ശ്വസന, ചര്‍മ്മ അണുബാധകളാലും ഉദര പ്രശ്‌നങ്ങളാലും വഷളായ വിട്ടുമാറാത്ത മറ്റു ശാരീരിക പ്രയാസങ്ങലാലും ബുദ്ധിമുട്ടുന്നവരാണെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വെന്റിലേഷന്‍ മോശമായതിനാല്‍ അത്തരം ജീവിത സാഹചര്യങ്ങളില്‍ ഇന്‍ഫ്‌ലുവന്‍സ, ബ്രോങ്കൈറ്റിസ്, ടിബി (ക്ഷയം) പോലുള്ള ശ്വസന അണുബാധകള്‍ സാധാരണമാണ്, ചര്‍മ്മ അണുബാധകള്‍, വയറ്റിലെ പ്രശ്‌നങ്ങള്‍, പ്രമേഹ രോഗികളില്‍, ഹൈപ്പോഗ്ലൈസീമിയ പോലുള്ള ഗുരുതരമായ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുുന്നുണ്ടെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

ഇടുങ്ങിയ ഫ്‌ലാറ്റുകളില്‍ പലപ്പോഴും ശരിയായ വായുസഞ്ചാരം ഉണ്ടാവില്ല. ഇത് ഈര്‍പ്പം വര്‍ദ്ധിപ്പിക്കുകയും പൂപ്പല്‍, ബാക്ടീരിയ എന്നിവയുടെ പ്രജനന കേന്ദ്രമാക്കി മാറ്റുകയും ചെയ്യും. വായുസഞ്ചാരം തടസ്സപ്പെടുകയും നിരവധി ആളുകള്‍ ഒരു മുറിയില്‍ കഴിയുകയും ചെയ്യുമ്പോള്‍, ശ്വസന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതും ആസ്ത്മ വഷളാകുന്നതും പതിവാണ്. വേനല്‍ക്കാലത്ത്, അത്തരം താമസസ്ഥലങ്ങളിലെ താമസക്കാര്‍ക്ക് നിര്‍ജ്ജലീകരണം, ബോധക്ഷയം, ക്ഷീണം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. ബാത്ത്‌റൂം സന്ദര്‍ശനങ്ങള്‍ കുറയ്ക്കുന്നതിന് പലരും കുടിവെള്ളം ഒഴിവാക്കുന്നു, ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

സാമ്പത്തികമുള്‍പ്പടെയുള്ള കാരണങ്ങളാല്‍ പല രോഗികളും ചികിത്സ തേടുന്നത് വൈകിപ്പിക്കുന്നത് അവര്‍ക്ക് മാത്രമല്ല, അവരുടെ ജോലിസ്ഥലത്തോ പങ്കിട്ട വീടുകളിലോ മറ്റുള്ളവര്‍ക്ക് രോഗം പരത്താന്‍ ഇടയാക്കുന്നു. മോശം ശുചിത്വം, ഈര്‍പ്പമുള്ള തറ, തിരക്കേറിയ ഫ്‌ലാറ്റുകളിലെ പങ്കിട്ട വ്യക്തിഗത വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട് മൂട്ട പെരുകുന്നതിനും ഫംഗസ് അണുബാധ, അല്ലെങ്കില്‍ ഇംപെറ്റിഗോ അല്ലെങ്കില്‍ ഫോളികുലൈറ്റിസ് പോലുള്ള ബാക്ടീരിയ ബാധയാലുള്ള രോഗികളെ സൃഷ്ടിക്കുന്നു. കഴുകാത്ത വസ്ത്രങ്ങളും വൃത്തിയുള്ള തൂവാലകളുടെ അഭാവവും കാരണം ആളുകള്‍ക്ക് ദീര്‍ഘകാല ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്.

വ്യക്തിപരമായ ഇടത്തിന്റെ അഭാവം പതുക്കെ മാനസികാരോഗ്യത്തെയും നശിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ഇത്തരം ഇടങ്ങളില്‍ താമസിക്കുന്നവര്‍ നിരന്തരം ജാഗ്രതയുള്ളവരായി മാറുന്നു. അവര്‍ക്ക് ശരിയായ ഉറക്കം ലഭിക്കില്ല. പലപ്പോഴും പ്രകോപിതരോ വൈകാരികമായി തളര്‍ന്നുപോകുന്നവരോ ആയി മാറും. ശബ്ദവും സ്വകാര്യതയുടെ അഭാവവും വിശ്രമിക്കാനോ വ്യക്തമായി ചിന്തിക്കാനോ പോലും ബുദ്ധിമുട്ടാക്കുന്നുന്ന ഇടങ്ങളായി മാറും. ഉറക്ക പ്രശ്‌നങ്ങള്‍, ഉത്കണ്ഠ, മോശം മാനസികാവസ്ഥ എന്നിവയാല്‍ നിരവധിപേരാണ് ഡോക്ടര്‍മാരെ സമീപിക്കുന്നത്. വീട് സുരക്ഷിതമോ സമാധാനപരമോ അല്ലെങ്കില്‍ നിങ്ങളുടെ മനസ്സ് ഒരിക്കലും യഥാര്‍ത്ഥത്തില്‍ ഓഫാകില്ലെന്നാണ് മാനസിക വിദഗ്ധരുടെ അഭിപ്രായം.

ആരോഗ്യകരമായ ജീവിതത്തിന് താമസ ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. സ്വകാര്യത ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അനിവാര്യമാണ്. തിങ്ങി നിറഞ്ഞുള്ള താസ കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടാകുന്നത് താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, ദുബായിലെ ക്ലിനിക്കുകളുടെയും ആശുപത്രികളുടെയും ഭാരം ലഘൂകരിക്കുകയും ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടികാണിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026