l o a d i n g

ഗൾഫ്

സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി

അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം -അല്‍ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 7, 2025

കൊച്ചി: സൂംബ വിവാദത്തില്‍ അധ്യാപകനായ ടി.കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കാന്‍ മാനേജ്മെന്റിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അധ്യാപകന്റെ വിശദീകരണം കേള്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തന്റെ വാദം കേള്‍ക്കാതെയാണ് നടപടിയെടുത്തത് എന്ന് ടി.കെ അഷ്റഫ് കോടതിയെ അറിയിച്ചു. മെമ്മോ നല്‍കി പിറ്റേ ദിവസം തന്നെ നടപടിയെടുക്കുകയായിരുന്നു. മെമ്മോ നല്‍കിയാല്‍ അതില്‍ മറുപടി കേള്‍ക്കാന്‍ തയ്യാറാവണം. അതുണ്ടായില്ലെന്ന് ടി.കെ അഷ്റഫിന്റെ അഭിഭാഷകന്‍ പറഞ്ഞു.

സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നിര്‍ബന്ധമാക്കുന്നതിന് എതിരെ ടി.കെ അഷ്റഫ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.

അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം -അല്‍ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍

അല്‍ ഖോബാര്‍: കേരളത്തിലെ പോതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഭാവിയെ അവതാളത്തിലാക്കാന്‍ കാരണമായേക്കാവുന്ന തരത്തിലുള്ള പുതിയ പദ്ധതികള്‍ യാതൊരു ചര്‍ച്ചയോ കൂടിയാലോചനയോ കൂടാതെ തികച്ചും ഏകാധിപത്യ രീതിയില്‍ തിടുക്കത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ തികച്ചും ജനാധിപത്യ രീതിയില്‍ ഭരണഘടന പൗരന് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമുപയോഗിച്ച് പ്രതികരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി. കെ. അഷ്‌റഫിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടി തീര്‍ത്തും അപലപനീയമാണെന്ന് അല്‍ ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഏതൊരു പൗരനും അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാനുസൃതമായി അനുവദിക്കപ്പെട്ട ഒരു ദേശത്ത് ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും വേദിയൊരുക്കാതെ, അധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തിനുമേല്‍ സര്‍ക്കാര്‍ പൊടുന്നനെ അടിച്ചേല്‍പ്പിച്ച സൂംബാ ഡാന്‍സ് വിഷയത്തില്‍ പ്രതികരിച്ചതിന്നാണ് നടപടി.
ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന കേരളീയ പൊതുസമൂഹത്തിന്റെ ഭരഘടനാ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമായേ സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങളെ കാണാനാകൂ എന്നും യോഗം വിലയിരുത്തി.

ധാര്‍മ്മിക മാനവിക സാംസ്‌കാരിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന, കുടുംബത്തിനും നാടിനും പ്രയോജനകരമാവുന്ന സംസ്‌കാരസമ്പരായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കേണ്ട കലാലയങ്ങളെ ആഭാസങ്ങളിലേക്ക് വഴിതിരിച്ചു വിടാന്‍ മാത്രം പര്യാപ്തമാകുന്ന വേണ്ടത്ര പഠനങ്ങള്‍ നടത്താതെ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഇത്തരം സാംസ്‌കാരിക അധിനിവേശങ്ങള്‍ക്കെതിരെ സമൂഹം ഉണരണമെന്നും, എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും അധ്യാപകനെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നും ബിവി സക്കരിയ്യയുടെ അധ്യക്ഷതയില് ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സെന്റര്‍ സെക്രട്ടറി ഫക്രുദ്ദീന്‍ പാടൂര്‍ സ്വാഗതം പറഞ്ഞു. അന്‍വര്‍ഷാ പ്രമേയം അവതരിപ്പിച്ചു. അബ്ദുല്‍ ലത്തീഫ് നന്ദി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026