l o a d i n g

ഗൾഫ്

ഗസ്സയില്‍ ഹമാസ് ബോംബാക്രമണത്തില്‍ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു, പത്തു പേര്‍ക്ക് പരിക്ക്, ട്രംപിന് സമാധാന നൊബേലിന് ഇസ്രായേല്‍ ശുപാര്‍ശ

Thumbnail
Publisher By     BY - DESK
July 8, 2025

ഗസ്സസിറ്റി: വടക്കന്‍ ഗസ്സയില്‍ ഹമാസ് നടത്തിയ ബോംബ് ആക്രമണത്തില്‍ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. 10 സൈനികര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഒരു സൈനികനെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.ഹമാസ് സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് സൈനിക വാഹനത്തില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടം. ഒരു കവചിത വാഹനത്തിന് പുറമെ രക്ഷാ ദൗത്യവുമായെത്തിയ സൈനിക വാഹനങ്ങള്‍ക്ക് നേരെയും ഹമാസ് ആക്രമണം നടന്നതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വടക്കന്‍ ഗസ്സയിലെ ബൈത്ത് ഹാനൂനില്‍ തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് ബോംബ് സ്‌ഫോടനമുണ്ടായതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ജറുസലേം സ്വദേശികളായ സ്റ്റാഫ് സാര്‍ജന്റ് മെയര്‍ ഷിമോണ്‍ അമര്‍ , സര്‍ജന്റ് മോഷെ നിസ്സിം ഫ്രെച്ച് , ബിന്യാമിന്‍ അസുലിന്‍, നോം അഷറോണ്‍ മുസ്ഗാദിന്‍ തുടങ്ങിയവരാണ് കൊല്ലപ്പെട്ട സൈനികര്‍. സൈനികര്‍ കാല്‍നടയായി സഞ്ചരിക്കുന്ന സമയത്താണ് സ്‌ഫോടനമുണ്ടായതെന്നാണ് ഐഡിഎഫ് വിശദീകരണം. വ്യോമാക്രമണത്തിന് ലക്ഷ്യമിട്ട സ്ഥലത്തായിരുന്നു സ്‌ഫോടനം നടന്നതെന്നും സൈന്യം വ്യക്തമാക്കി.

അതിനിടെ, യമനിലെ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് ഹൂതികള്‍ തിരിച്ചടിച്ചു . ഇസ്രായേലിനു നേരെ മിസൈല്‍ വര്‍ഷിച്ചതിനു പുറമെ ചെങ്കടലില്‍ ഒരു കപ്പലിനു നേരെയും ഹൂതികള്‍ ആക്രമണം നടത്തി. രണ്ട് കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തു. കഴിഞ്ഞ ദിവസം തങ്ങള്‍ ആക്രമിച്ച 'മാജിക് സീസ്' എന്ന ചരക്കുകപ്പല്‍ കടലില്‍ മുങ്ങിയതായും ഹൂതികള്‍ അവകാശപ്പെട്ടു.

അതേസമയം, ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം ആക്രമണത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടു. ഭക്ഷണത്തിന് കാത്തുനിന്നവര്‍ക്കു നേരെ നടന്ന വെടിവെപ്പില്‍ ഇന്നലെയും അഞ്ചുപേരാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്.

ഗസ്സ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ദോഹയില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച തുടങ്ങിയിരുന്നു. ഇസ്രായേല്‍ പ്രതിനിധി സംഘം ദോഹയിലെത്തി. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച രണ്ടുമാസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തിലാണ് ചര്‍ച്ച. ഇക്കാലയളവില്‍ യുദ്ധവിരാമം സംബന്ധിച്ച് ചര്‍ച്ച നടത്തും.
ഇതിനോട് അനുകൂലമായി പ്രതികരിച്ച ഹമാസ്, യുദ്ധവിരാമത്തെക്കുറിച്ചും ഇസ്രായേല്‍ സൈനികര്‍ ഗസ്സ വിടുന്നത് സംബന്ധിച്ചും ഉറപ്പുലഭിക്കണമെന്ന് ആവശ്യപ്പെട്ടു. ഗസ്സയില്‍ ഭക്ഷണ വിതരണം യു.എന്‍ ഏജന്‍സിക്ക് കീഴിലാക്കണമെന്നും ഇസ്രായേല്‍ സൈനിക സാന്നിധ്യം കരാറില്‍ അംഗീകരിച്ച ഭാഗങ്ങളില്‍ മാത്രമാകണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു യു.എസ് പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ചക്ക് വാഷിങ്ടണിലെത്തി. സന്ദര്‍ശനത്തിനിടെ ട്രംപിനെ സമാധാന നൊബേലിന് ഇസ്രായേല്‍ ശിപാര്‍ശ ചെയ്തതായി നെതന്യാഹു ട്രംപിനെ അറിയിച്ചിരുന്നു. നാമനിര്‍ദേശത്തിന്റെ പകര്‍പ്പ് വൈറ്റ് ഹൗസില്‍ നടന്ന ഡിന്നറിനിടെ നെതന്യാഹു ട്രംപിന് കൈമാറി. അദ്ദേഹം ഒന്നിനെ പിറകെ ഒന്നായി ഒരു മേഖലയിലെ രാജ്യങ്ങളില്‍ സമാധാനം കെട്ടിപ്പടുക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026