l o a d i n g

ഗൾഫ്

സൗദി പൗരന്‍ മരിച്ചതിനെ തുടര്‍ന്ന് 6 വര്‍ഷത്തോളമായി സൗദിയില്‍ കുടുങ്ങിയ ഷാജു നാട്ടിലെത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 8, 2025

കോഴിക്കോട്: അപകടത്തില്‍ സൗദി പൗരന്‍ മരിച്ചതിനെ തുടര്‍ന്ന് 6 മാസം ജയിലിലും ആറു വര്‍ഷം യാത്രാ വിലക്കും നേരിട്ട കുന്ദമംഗലം പടനിലം കണ്ണങ്കോട്ടുമ്മല്‍ ഷാജു മോചിതനായി നാട്ടിലെത്തി. റിയാദ് മുസാമിയയിലെ നിര്‍മാണ കമ്പനിയില്‍ ഡ്രൈവര്‍ വിസയില്‍ 2019 ഡിസംബറിലാണ് ഷാജു സൗദിയിലെത്തിയത്. ഇഖാമയും ലൈസന്‍സും ലഭിക്കുന്നതിനു മുന്‍പെ കമ്പനിയുടെ നിര്‍ബന്ധത്തിനു വഴങ്ങി കമ്പനിയുടെ വാട്ടര്‍ ട്രക്ക് ഓടിക്കേണ്ടി വന്നു. ഈ സമയം സൗദി പൗരന്‍ ഓടിച്ച വാഹനം ഷാജുവിന്റെ വാഹനത്തില്‍ ഇടിക്കുകയും സൗദി പൗരന്‍ മരണമടയുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഷാജു കേസില്‍പെട്ട് ജയിലിലായത്.

കേസ് പരിഗണിച്ച കോടതി സൗദി പൗരന്റെ കുടുംബത്തിനു നഷ്ടപരിഹാരമായി മൂന്നു ലക്ഷം റിയാല്‍ നല്‍കാന്‍ ഉത്തരവിട്ടു. കമ്പനി ഇതില്‍ പകുതി തുക അടക്കാന്‍ തായറായി. ബാക്കി ഷാജു കണ്ടെത്തണമെന്നായിരുന്നു കമ്പനിയുടെ നിലപാട്. അതിനുള്ള പണം ഷാജുവിന്റെ കൈവശമില്ലാതിരുന്നതിനാല്‍ 6 വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിട്ട് കുടുങ്ങിക്കടക്കുകയായിരുന്നു.

നിര്‍ധന കുടുംബാംഗമായ ഷാജുവിന്റെ ദുരിതാവസ്ഥ അറിഞ്ഞ് നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് 13 ലക്ഷം രൂപ സ്വരൂപിച്ചു വരുകയായിരുന്നു. ഇതിനിടയില്‍ റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍, ഗഫൂര്‍ കൊയിലാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ കേസ് റീ ഓപ്പണ്‍ ചെയ്തു. ഇതിന്റെ ഫലമായി മുഴുവന്‍ തുകയും ഷാജു ജോലി ചെയ്തിരുന്ന കമ്പനി അടയ്ക്കാന്‍ സന്നദ്ധമായതോടെയാണ് ഷാജുവിന് മോചനം സാധ്യമായി നാട്ടിലേക്കു തിരിക്കാനായത്. ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍, കെഎംസിസി തുടങ്ങിയ സംഘടനകളും ശിഹാബ് കൊട്ടുകാട്, മജീദ് പൂളക്കാടി, നിഹാസ് പൂനൂര്‍, സുബൈര്‍ കൊടുങ്ങല്ലൂര്‍, പ്രകാശ് കൊയിലാണ്ടി, തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും ഇടപെടല്‍ ആണ് ഷാജുവിന്റെ മോചനത്തിന് വഴിയൊരുക്കിയത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026