l o a d i n g

ഗൾഫ്

വിദേശികള്‍ക്ക് സൗദിയില്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങാന്‍ അനുമതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 9, 2025

ജിദ്ദ: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് ഭൂമി വാങ്ങാന്‍ അനുമതി. ഇതിനാവശ്യമായ നിയമ ഭേദഗിക്ക് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. വിദേശികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ ഉടമസ്ഥാവകാശ നിയമ ഭേദഗതിക്കാണ് സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയത്്. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വികസനത്തിന് വേണ്ടിയുള്ള നിയമനിര്‍മാണങ്ങളുടെ ഭാഗമാണിതെന്ന് മുനിസിപ്പല്‍ ഭവനകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ പറഞ്ഞു. ഇതോടെ, റിയാദ്, ജിദ്ദ എന്നീ നഗരങ്ങളിലെ നിര്‍ദിഷ്ട മേഖലകളില്‍ പ്രത്യേക നിബന്ധനയോടെ വിദേശികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും വാങ്ങാനാവും. നിക്ഷേപകരില്‍നിന്നും റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍നിന്നും നേരിട്ടുള്ള വിദേശ നിക്ഷേപം നേടുകയും അവരുടെ ഭൂലഭ്യത ഉറപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

വിദേശ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥര്‍ക്കുള്ള നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതിന് സല്‍മാന്‍ രാജാവിനും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും മന്ത്രി നന്ദി പറഞ്ഞു. ജനറല്‍ അതോറിറ്റി ഫോര്‍ റിയല്‍ എസ്റ്റേറ്റായിരിക്കും പ്രത്യേക മേഖലകള്‍ നിര്‍ദേശിക്കുക.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026