l o a d i n g

ഗൾഫ്

ശൈഖ് റബീഅ് ബിന്‍ ഹാദി അല്‍ മദ്ഖലി നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 10, 2025

മദീന: ശൈഖ് റബീഅ് ബിന്‍ ഹാദി അല്‍ മദ്ഖലി എന്ന ലോക പ്രശസ്ത പണ്ഡിതന്‍ നിര്യാതനായി. മദീനാ പള്ളിയില്‍ ലക്ഷങ്ങള്‍ അദ്ദേഹത്തിന്റെ ജനാസയില്‍ പങ്കെടുത്തു. ജ്ഞാനത്തിന്റെ വഴിയില്‍ വഴിതെറ്റാതെ നടന്ന പണ്ഡിതരില്‍ പ്രമുഖനാണദ്ദേഹം. ഹദീസ് വിഷയങ്ങളിലെ ശൈഖിന്റെ പാണ്ഡിത്യം വിസ്മയിപ്പിക്കുന്നതാണ്. ഇന്ത്യയുമായും ശൈഖിന് ബന്ധമുണ്ട്. ബനാറസിലെ ജാമിഅ സലഫിയ്യയില്‍ അദ്ദേഹം അധ്യാപകനായിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

ആദര്‍ശത്തില്‍ കണിശത പുലര്‍ത്തിയ അദ്ദേഹത്തിന്റെ ഖണ്ഡനശൈലി വ്യതിരിക്തമായിരുന്നു. അറബ് ലോകത്ത് തീവ്രവാദത്തിന്റെ വ്യതിയാനങ്ങള്‍ നിര്‍ഭയമായി തുറന്ന് കാണിച്ചവരില്‍ പ്രമുഖനാണ് അദ്ദേഹം. തീവ്രവാദ ആശയധാരയുടെ വൈകല്യങ്ങളും സ്വഹാബീ വിമര്‍ശനങ്ങളുടെ പൊള്ളത്തരങ്ങളും വൈജ്ഞാനികമായി ശൈഖ് തുറന്ന് കാണിച്ചപ്പോഴാണ് പലരും കാര്യം ഗ്രഹിച്ചത്. ശൈഖിന്റെ വൈജ്ഞാനിക മുന്നേറ്റത്തിന്റെ മുന്നില്‍ ഏറെ വിമര്‍ശകര്‍ അടിപതറിയിട്ടുണ്ട്. ശൈഖിന്റെ പ്രബോധനവും ഗ്രന്ഥങ്ങളും ലോകമാകെ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വിലമതിക്കാനാവാത്ത വിജ്ഞാനത്തിന്റെ അടയാളങ്ങള്‍ ബാക്കി വെച്ചാണ് ശൈഖ് യാത്രയായത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026