l o a d i n g

ഗൾഫ്

ഒന്‍പതു മാസം മുന്‍പ് മരിച്ചിട്ടും പാക്ക് ചലച്ചിത്രതാരം ഹുമൈറയുടെ മരണ വിവരം ആരും അറിഞ്ഞില്ല

Thumbnail
Publisher By     BY - DESK
July 11, 2025

കറാച്ചി: പാക്ക് ചലച്ചിത്രതാരം ഹുമൈറ അസ്ഗര്‍ അലി മരിച്ചത് 9 മാസം മുന്‍പെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അപ്പാര്‍ട്‌മെന്റില്‍ കഴിഞ്ഞ ആഴ്ചയാണ് മരിച്ചനിലയില്‍ ഇവരെ കണ്ടെത്തിയത്. ഇവരുടെ താമസസ്ഥലത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടുകിട്ടിയത്. മൃതദേഹം അഴുകി ജീര്‍ണിച്ച അവസ്ഥയിലായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ കറാച്ചി പൊലീസ് സര്‍ജന്‍ ഡോ.സുമയ്യ സയീദ് വെളിപ്പെടുത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പര്‍ട്ട് ചെയ്തു.

നടിയുടെ കോള്‍ റെക്കോര്‍ഡുകള്‍ പ്രകാരം അവസാനമായി ഇവര്‍ ഫോണ്‍ ഉപയോഗിച്ചത് 2024 ഒക്ടോബറിലാണ്. അതുപ്രകാരം 2024 ഒക്ടോബറിലാകും ഹുമൈറ മരിച്ചിട്ടുണ്ടാകുക എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സെപ്റ്റംബറിലോ ഒക്ടോബറിലോ ഹുമൈറയെ കണ്ടതായി അയല്‍വാസികളും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് 2024 ഒക്ടോബറില്‍ ഇവരുടെ അപ്പാര്‍ട്ട്‌മെന്റിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കളുടെ ഉപയോഗ കാലാവധി മാസങ്ങള്‍ക്കു മുമ്പ് അവസാനിച്ചിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. അപ്പാര്‍ട്ട്‌മെന്റില്‍ നടി താമസിച്ചിരുന്ന നിലയില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്നതാകാം ദുര്‍ഗന്ധം ആരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ കാരണമെന്ന് സംശയിക്കുന്നു.

ഹുമൈറയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ആദ്യം കുടുംബം വിസമ്മതിച്ചെങ്കിലും പിന്നിട് മൃതദേഹാവശിഷ്ടങ്ങള്‍ ഏറ്റുവാങ്ങാന്‍ സഹോദരന്‍ നവീദ് അസ്ഗര്‍ കറാച്ചിയിലെത്തിയതായി പാക്ക് പൊലീസ് പറഞ്ഞു. ഏഴുവര്‍ഷം മുന്‍പാണ് ഹുമൈറ ലഹോറില്‍നിന്ന് കറാച്ചിയിലെത്തിയതെന്നും കുടുംബവുമായി അകല്‍ച്ചയിലായിരുന്നുവെന്നും പറയുന്നു. വാടക ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുടമ നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് അപ്പാര്‍ട്ട്‌മെന്റിലെത്തി പരിശോധിച്ചപ്പോള്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026