l o a d i n g

ഗൾഫ്

ഇന്ത്യന്‍ ഹാജിമാരുടെ മടക്കം ഇന്നത്തോടെ പര്യവസാനിക്കും, അവസാന വിമാനം കണ്ണൂര്‍ക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 11, 2025

ജിദ്ദ: ഈ വര്‍ഷത്തെ ഹജിനെത്തിയ ഇന്ത്യന്‍ തീര്‍ഥാടകരുടെ മടക്കം ഇന്ന് അവസാനിക്കും. മദീന സന്ദര്‍ശിക്കാനെത്തിയ ഹാജിമാരാണ് അവസാനമായി നാട്ടിലേക്ക് യാത്ര തിരിക്കുന്നത്. കൊല്‍ക്കത്തയിലേക്ക് 321 തീര്‍ത്ഥാടകരുമായി ഇന്ന് പുലര്‍ച്ചെ 12:30-ന് സൗദി എയര്‍ലൈന്‍സ് വിമാനം പുറപ്പെട്ടു. 4:30-ന് മറ്റൊരു വിമാനം കണ്ണൂരിലേക്ക് യാത്ര തിരിച്ചു. 166 തീര്‍ഥാടകരുമായി കണ്ണൂരിലേക്കാണ് അവസാന സംഘം ഹാജിമാര്‍ മടങ്ങുന്നത്. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള മടക്കയാത്ര നേരത്തെ തന്നെ അവസാനിച്ചിരുന്നു. 2025 ജൂണ്‍ 11-നാണ് ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചത്. ജമ്മു കശ്മീരില്‍ നിന്നുള്ള ആദ്യ സംഘം ജൂണ്‍ 17-ന് ശ്രീനഗറില്‍ എത്തിച്ചേര്‍ന്നിരുന്നു.

ഈ വര്‍ഷം ഹജ്ജിനിടെ മക്കയിലും മദീനയിലുമായി 69 ഇന്ത്യന്‍ ഹാജിമാര്‍ മരിച്ചു. ഇതില്‍ 15 പേര്‍ മലയാളികളാണ്. ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ കര്‍മ്മങ്ങള്‍ ജൂണ്‍ 4 മുതല്‍ 9 വരെയായിരുന്നു നടന്നത്.

ഈ വര്‍ഷം ഹജ്ജിന് ഇന്ത്യയില്‍ നിന്ന് ഏകദേശം 1,75,025 തീര്‍ഥാടകര്‍ക്കാണ് അനുമതി ലഭിച്ചത്. ഇതില്‍, ഭൂരിഭാഗം തീര്‍ത്ഥാടകരും (ഏകദേശം 1,22,518 പേര്‍) കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയാണ് യാത്ര ചെയ്തത്. ബാക്കിയുള്ള 52,507 തീര്‍ഥാടകര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയാണ് ഹജിന് പോകേണ്ടിയിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഭൂരിഭാഗം പേര്‍ക്കും ഹജിനു പോകാന് കഴിഞ്ഞില്ല.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026