l o a d i n g

ഗൾഫ്

ഹജ്ജ് കമ്മിറ്റിയുടെ ഓണ്‍ലൈന്‍ സേവന കേന്ദ്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 14, 2025

മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സജ്ജീകരിച്ച ഓണ്‍ലൈന്‍ സേവന കേന്ദ്രത്തിന്റെയും ഹെല്‍പ്പ് ഡെസ്‌കിന്റെയും സംസ്ഥാനതല ഉദ്ഘാടനം വൈലത്തൂരില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് നിര്‍വഹിച്ചു.

ഹജ്ജ് അപേക്ഷ നല്‍കുന്നതിന് ഹജ്ജ് കമ്മറ്റിയുടെ ട്രൈനര്‍മാര്‍ സന്നദ്ധരായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം 300 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ 50 ഹജ്ജ് സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

സെന്‍ട്രല്‍ ഹജ്ജ് കമ്മറ്റിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേനയാണ് ഹജ്ജ് അപേക്ഷ സമര്‍പണം. തുടര്‍ന്ന് കേരള ഹജ്ജ് കമ്മറ്റി സാധുവായ അപേക്ഷകര്‍ക്ക് കവര്‍ നമ്പര്‍ നല്‍കി രജിസ്റ്റേഷന്‍ നടപടി പൂര്‍ത്തീകരിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജിന് ഇപ്രാവശ്യം സൗകര്യമുണ്ട്. അതുപോലെ ഹറമുകളില്‍ ഭക്ഷണത്തിനും സൗകര്യമുണ്ട്. ഹാജിമാര്‍ക്ക് ഹജ്ജിന് അപേക്ഷ നല്‍കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ഞൂറോളം ട്രെയിന്‍ര്‍മാര്‍ സന്നദ്ധമായി സേവനമനുഷ്ടിക്കുന്നു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫര്‍ കക്കൂത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹജ്ജ് കമ്മിറ്റി മെമ്പര്‍ അഷ്‌കര്‍ കോറാട് അധ്യക്ഷത വഹിച്ചു. പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കുണ്ടില്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിയാസ് ടി, ഒ അലവി, ആര്‍ കോമുക്കുട്ടി ഹാജി, കുട്ടന്‍ കെ പി ആര്‍, കുഞ്ഞായി കെ ,സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍, പി,മൊയ്തീന്‍കുട്ടി പി, എന്‍ വഹാബ് എന്നിവര്‍ സംസാരിച്ചു. ട്രെയിനര്‍ അബ്ദുല്‍ കരീം ടി നന്ദി പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026