l o a d i n g

ഗൾഫ്

വനിതാ തീര്‍ഥാടകര്‍ക്കായി മദീനയില്‍ പുതിയ ബോധവല്‍ക്കരണ പദ്ധതിക്ക് തുടക്കമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 16, 2025

മദീന - തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി 'നമ്മുടെ വനിതാ സന്ദര്‍ശകരെ പഠിപ്പിക്കുന്നത് നമ്മുടെ വനിതാ ജീവനക്കാര്‍ക്ക് ഒരു ബഹുമതി' എന്ന പേരില്‍ പുതിയ പദ്ധതിക്ക് മതകാര്യ വകുപ്പ് പ്രസിഡന്റ് ഷെയ്ഖ് ഡോ. അബ്ദുല്‍റഹ്‌മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍-സുദൈസ് ഇന്നലെ തുടക്കം കുറിച്ചു. മദീനയിലെ പ്രസിഡന്‍സിയുടെ ശാഖയില്‍ നടന്ന ചടങ്ങില്‍ നിരവധി പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

പ്രവാചകന്റെ പള്ളിയിലെ വനിതാകാര്യ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ച ഈ സംരംഭം, ഹജ് തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ഒഴുക്ക് വര്‍ധിക്കുന്ന സമയത്താണ് നടപ്പാക്കുന്നത്. പ്രവാചകന്റെ പള്ളിയുടെ പ്രാധാന്യം, മര്യാദകള്‍, നിയമങ്ങള്‍ എന്നിവയെക്കുറിച്ച് വനിതാ സന്ദര്‍ശകരെ ബോധവല്‍ക്കരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

'അവബോധവും ഉള്‍ക്കാഴ്ചയും,' 'അറിവുള്ളവരോട് ചോദിക്കുക,' 'ശൈത്യകാലത്ത് മുസ്ലീം സ്ത്രീയുടെ കര്‍മ്മശാസ്ത്രം,' 'പ്രൊഫഷണലുകള്‍ക്ക് ഉള്‍ക്കാഴ്ച,' 'റൗദ: അടയാളങ്ങളും നിയമങ്ങളും' തുടങ്ങിയ നിരവധി ശാസ്ത്രീയ, വിദ്യാഭ്യാസ, വിജ്ഞാന പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും. മിതമായ മൂല്യങ്ങളെയും സഹിഷ്ണുതയുടെ സന്ദേശങ്ങളെയും അടിസ്ഥാനമാക്കി ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ പരിപാടികള്‍ സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026