l o a d i n g

ഗൾഫ്

ദുബായ് അല്‍മക്തൂം വിമാനത്താവളത്തില്‍ ലഗേജ് കൊണ്ടുപോകാന്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 16, 2025

ദുബായ്: ദുബായ് വേള്‍ഡ് സെന്‍ട്രല്‍ - അല്‍ മക്തൂം ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ലഗേജ് കൊണ്ടുപോകുന്നത് ഡ്രൈവറില്ലാത്ത ട്രക്കുകള്‍ ആയിരിക്കും. ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സേവനങ്ങള്‍ക്കായി വിമാനത്താവളത്തില്‍ അവര്‍ സ്വയംനിയന്ത്രിത വാഹനങ്ങള്‍ വിന്യസിക്കുമെന്ന് എയര്‍ ആന്‍ഡ് ട്രാവല്‍ സര്‍വീസസ് ദാതാക്കളായ ഡിനാറ്റ് ചൊവ്വാഴ്ച്ച വ്യക്തമാക്കി ഇതിന്റെ പരീക്ഷണം കഴിഞ്ഞ ദിവസം നടന്നു.

ട്രാക്റ്റ് ഈസി വികസിപ്പിച്ച ആറ് ഇലക്ട്രിക് ട്രക്കുകള്‍ക്ക് ഒരേ സമയം നാല് ലഗേജ് കണ്ടെയ്നറുകള്‍ മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ ഓടും മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടുകളിലാണ് പുതിയ വാഹനങ്ങള്‍ പ്രവര്‍ത്തിക്കുക. ഇതിനെ തുടര്‍ന്ന് ലഗേജ് ട്രക്കുകള്‍ ഓടിച്ചിരുന്ന ജീവനക്കാരെ കൂടുതല്‍ സങ്കീര്‍ണവും മൂല്യവര്‍ധിതവുമായ ജോലികളിലേക്ക് പുനര്‍വിന്യസിക്കാന്‍ കഴിയും, അതേസമയം സ്വയംനിയന്ത്രിത ഡ്രൈവിംഗ് മനുഷ്യന്റെ പിഴവ് കുറക്കുകയും എയര്‍സൈഡ് പ്രവര്‍ത്തനം കൂടുതല്‍ സുരക്ഷിതമാക്കുകയും ചെയ്യും എന്ന് ഡിനാറ്റ പറഞ്ഞു.

ആറ് ദശലക്ഷം ദിര്‍ഹം ചെലവിലാണ് ഈ പദ്ധതി. ഇതില്‍ കുറഞ്ഞ മനുഷ്യ ഇടപെടല്‍ മാത്രമേ ആവശ്യമുള്ളൂ ഇത് 2026 തുടക്കത്തില്‍ നിയന്ത്രിത ചുറ്റുപാടുകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

പ്രതിവര്‍ഷം 260 ദശലക്ഷം യാത്രക്കാരെയും 12 ദശലക്ഷം ടണ്‍ കാര്‍ഗോയെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി വികസിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അല്‍ മക്തൂം വിമാനത്താവളം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026