l o a d i n g

ഗൾഫ്

ഒമാനിലെ ഫാര്‍മസി മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാക്കാനുള്ള തീരുമാനം പ്രവാസികള്‍ക്ക് തിരിച്ചടിയാവും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 16, 2025

മസ്‌കത്ത്: ഒമാനിലെ ഫാര്‍മസി മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാക്കാനുള്ള തീരുമാനം പ്രവാസികള്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് വന്‍ തിരിച്ചടിയാലും. ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികൡ അധികപേരും മലയാളികളാണ്. ഈ രംഗത്ത് ജോലി ചെയ്യുന്നവരുടെ ലൈസന്‍സുകള്‍ ഇനി മുതല് പുതുക്കേണ്ടതില്ലെന്നാണ് തീരുമാനം. ആശുപത്രികളിലും മാളുകളിലും പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളില്‍ നിരവധി പ്രവാസികളാണ് ജോലിചെയ്യുന്നത്. ഇവരില്‍ വലിയ ശതമാനവും മലയാളികളാണ്. ഇവര്‍ക്ക് രാജ്യം വിടുകയോ അതല്ലെങ്കില്‍ മറ്റു ജോലികള്‍ തേടുകയോ വേണ്ടിവരും. ആശുപത്രികളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും ഫാര്‍മസികളിലെ ഫാര്‍മസിസ്റ്റുകളും അവരുടെ സഹായികളും സ്വദേശികളായിരിക്കണമെന്ന് നിര്‍ദേശിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയതോടെയാണിത്.

നിര്‍ദ്ദേശം സമയബന്ധിതമായി പാലിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സ്ഥാപനങ്ങളോട് ആരോഗ്യ മന്ത്രാലയത്തിലെ ഡ്രഗ് സേഫ്റ്റി സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം നാസര്‍ അല്‍ റഷ്ദി സര്‍ക്കുലറില്‍ നിര്‍ദേശഇച്ചു. സ്വദേശി തൊഴിലന്വേഷകര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിനും തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഗവര്‍ണര്‍ സയ്യിദ് സഊദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദിയുടെയും ഒമാന്‍ മെഡിക്കല്‍ സ്പെഷ്യാലിറ്റി ബോര്‍ഡ് സി ഇ ഒയും ആരോഗ്യ മേഖല എംപ്ലോയ്മെന്റ് ഗവേണേഴ്സ് കമ്മിറ്റി ചെയര്‍പേഴ്സനുമായ ഡോ. ഫാത്വിമ ബിന്‍ത് മുഹമ്മദ് അല്‍ അജ്മിയും അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. തൊഴില്‍ വിപണി ആവശ്യങ്ങള്‍ക്ക് അനുസൃതമായി സ്പെഷ്യലൈസേഷനുകളില്‍ ആരോഗ്യ ബിരുദ ധാരികള്‍ക്ക് വീണ്ടും പരിശീലനം നല്‍കും. ദന്ത ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, മെഡിക്കല്‍ കോഡര്‍മാര്‍ എന്നിവര്‍ക്ക് നിയമനം നടക്കുന്നതിനുള്ള പദ്ധതികളും ചര്‍ച്ച ചെയ്തു. മെഡിക്കല്‍ മേഖലയിലെ തൊഴില്‍ ആവശ്യകതകള്‍ വിലയിരുത്തി ആവശ്യമായ ജീവനക്കാരുടെ എണ്ണം നിര്‍ണയിക്കും. മേഖലയില്‍ സ്വദേശികള്‍ക്ക് സുസ്ഥിരമായ തൊഴില്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026