l o a d i n g

ഗൾഫ്

എഡോക്‌സി ട്രെയിനിംഗ് സെന്റര്‍ ഇനി ഖത്തറിലും, ഗ്രാന്‍ഡ് ഓപ്പണിംഗ് ജൂലൈ 19ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 17, 2025

ദോഹ:ആഗോളതലത്തില്‍ പ്രൊഫഷണല്‍, കോര്‍പ്പറേറ്റ് ട്രെയിനിംഗ് രാഗത്തെ മുന്‍നിര സ്ഥാപനമായ എഡോക്‌സി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അന്താരാഷ്ട്ര കേന്ദ്രം ഇനി ഖത്തറിലും. ദോഹ ആസ്ഥാനമായി 'എഡോക്‌സി ട്രെയിനിംഗ് സെന്ററി'ന്റെ ഗ്രാന്‍ഡ് ഓപ്പണിംഗ് ജൂലൈ 19ന് നടക്കും. വൈകിട്ട് 5 മണിക്ക് ദോഹയിലെ 343 അല്‍സദ്ദ് സ്ട്രീറ്റിലുള്ള ലെ ബൊളിവാര്‍ഡിലെ ഓഫീസ് 502ലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

2018ല്‍ ദുബായില്‍ സ്ഥാപിതമായ എഡോക്‌സി, മൈക്രോസോഫ്റ്റ് ഓഫീസ്, CAD എന്നിവയില്‍ B2C ട്രെയിനിംഗ് പ്രോഗ്രാമുകളുമായാണ് തുടക്കം കുറിച്ചത്. തുടര്‍ന്ന് 22ഓളം സവിശേഷ മേഖലകളിലായി 400ലധികം കരിയര്‍ വികസന കോഴ്‌സുകളിലേക്ക് പ്രവര്‍ത്തനം വ്യാപിച്ചു. സൈബര്‍ സെക്യൂരിറ്റി, ഡാറ്റാ സയന്‍സ്, ERP, CAD ഡിസൈന്‍, ഓയില്‍ & ഗ്യാസ്, ഹ്യൂമന്‍ റിസോഴ്‌സസ്, സോഫ്റ്റ് സ്‌കില്‍സ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

2020ലാണ് B2B ട്രെയിനിംഗ് മേഖലയിലേക്ക് എഡോക്‌സി കടക്കുന്നത്. ഇതിനകം 17 രാജ്യങ്ങളിലായി 300ലധികം കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായി തയാര്‍ ചെയ്ത തൊഴില്‍ നൈപുണ്യ പരിശീലനങ്ങള്‍ ഇന്‍സ്‌റിറ്റിയൂട്ട് നല്‍കിക്കഴിഞ്ഞു. സര്‍ക്കാര്‍, പ്രതിരോധം, ഊര്‍ജ്ജം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ കമ്പനികള്‍.

2024ല്‍ ലണ്ടന്‍ ആസ്ഥാനമായി എഡോക്സി പുതിയ അന്താരാഷ്ട്ര ട്രെയിനിംഗ് ഇന്‍സ്‌റിറ്റിയൂട്ട് തുറന്നു. ഇതിനു ശേഷം, മൂന്നാമത്തെ അന്താരാഷ്ട്ര കേന്ദ്രമാണ് ദോഹയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഹ്യൂമന്‍ ക്യാപിറ്റല്‍ വികസനം എന്നിവയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് ഖത്തര്‍ എന്ന് എഡോക്‌സി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ശറഫുദ്ദീന്‍ മംഗലാട് ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴിലാളികളുടെ നിരന്തരമുള്ള നൈപുണ്യ വികാസത്തിനും നവീകരണത്തിനും ഊന്നല്‍ നല്‍കുന്ന ഖത്തറിന്റെ ദേശീയ തൊഴില്‍ നയത്തെയും കാഴ്ചപ്പാടിനെയും ഏറ്റവും നവീനമായ സങ്കേതങ്ങളുമായി പിന്തുണയ്ക്കാന്‍ എഡോക്‌സിക്ക് കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026