l o a d i n g

ഗൾഫ്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരെ എസി ഇല്ലാതെ മൂന്നു മണിക്കൂറോളം ചൂടില്‍ വിമാനത്തിലിരുത്തിയ ശേഷം തിരിച്ചിറക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 18, 2025

ദുബായ്: ദുബായില്‍ നിന്ന് ഇന്ന് (വെള്ളി) രാവിലെ ഒന്‍പതിന് കോഴിക്കോട്ടേക്ക് പറക്കേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് എഐഎക്‌സ് 346 ലെ യാത്രക്കാരെ മൂന്നു മണിക്കൂറോളം കൊടും ചൂടിലിരുത്തിയ ശേഷം വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ച് വിമാനത്തില്‍ തന്നെ ഇരുത്തിയത്. എന്നാല്‍ പ്രശ്‌നം പരിഹരിക്കാനാവാതെ വന്നതോടെ യാത്രക്കാരെ തിരിച്ചിറക്കി വിമാനത്താവള ടെര്‍മിനലിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ വിമാനം എപ്പോള്‍ പുറപ്പെടാന്‍ സാധിക്കുമെന്ന കാര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും യാത്രക്കാര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പറയുന്നു.

രാവിലെ 8.30 ന് തന്നെ യാത്രക്കാരെ ബോയിങ് 737 വിമാനത്തില്‍ കയറ്റിയിരുന്നു. പിന്നീട് വിമാനം റണ്‍വേയിലൂടെ ഇത്തിരി ദൂരം നീങ്ങിയെങ്കിലും പിന്നീട് പഴയ സ്ഥലത്ത് തന്നെ കൊണ്ടുവന്നുനിര്‍ത്തി. ചൂട് സഹിക്കാതെ കുട്ടികള്‍ കരയാന്‍ തുടങ്ങി, യാത്രക്കാര്‍ വിമാന അധികൃതരോട് അന്വേഷിച്ചപ്പോള്‍ എയര്‍ കണ്ടീഷണറിന് ചെറിയ സാങ്കേതിക പ്രശ്‌നമുണ്ടെന്നും അത് പരിഹരിച്ച് ഉടന്‍ പുറപ്പെടുമെന്നുമായിരുന്നു മറുപടി. വൈകാതെ വീണ്ടും വിമാനം നീങ്ങുകയും എസി പ്രശ്‌നത്തിന് പരിഹാരമാകാത്തതിനാല്‍ പഴയത് പോലെ ആവര്‍ത്തിക്കുകയുമായിരുന്നു. തുടര്‍ന്നാണ് തിരിച്ചിറക്കിയത്.

വേനലവധി ആഘോഷിക്കാന്‍ വേണ്ടി നാട്ടിലേക്ക് പുറപ്പെട്ട കുടുംബങ്ങളാണ് യാത്രക്കാരില്‍ ഭൂരിഭാഗവും. അവധിക്കാല തിരക്കുള്ളതിനാല്‍ വന്‍തുക കൊടുത്താണ് പലരും ടിക്കറ്റ് എടുത്തത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026