l o a d i n g

ഗൾഫ്

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 5, 2025

റിയാദ്: ലണ്ടനിലെ കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ ബ്രിട്ടീഷ് പൗരന്മാര്‍ക്കുമേല്‍ കൊലപാതകം, പൊതു ഇടത്തില്‍ ആയുധം കൈവശം വെക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സൗദി പൗരന്‍ കൊല്ലപ്പെട്ടത്. അക്രമികള്‍ കൊലപാതകത്തിനിടെ വംശീയ വാക്യങ്ങള്‍ ഉപയോഗിച്ചിരുന്നെന്ന് ദൃക്‌സാക്ഷിയായ സഹപാഠി വെളിപ്പെടുത്തി. ബ്രിട്ടീഷ് പൗരന്മാരായ രണ്ട് പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒരാള്‍ ഒളിവിലാണ്. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് 21 വയസും രണ്ടാമന് 50 വയസുമാണ് പ്രായം. ബ്രിട്ടീഷ് പൊലീസിന്റെ നേതൃത്വത്തില്‍ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.

കേംബ്രിഡ്ജിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇ എഫ് ഇന്റര്‍നാഷണല്‍ ഭാഷാ കോളേജിലെ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട മുഹമ്മദ് യൂസുഫ് അല്‍ ഖാസിം. 10 ആഴ്ചയോളം നീണ്ടു നില്‍ക്കുന്ന ഭാഷാ പഠന കോഴ്സിന് വേണ്ടിയാണ് 20കാരന്‍ ഭാഷാ കോളേജില്‍ എത്തുന്നത്. രാത്രി 11.30 ന് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അക്രമികള്‍ ഇദ്ദേഹത്തെ വളയുകയായിരുന്നു.

സംഘര്‍ഷ സാഹചര്യം ഉണ്ടാക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പരിക്കേറ്റ ഖാസിം സഹായത്തിനായി കരഞ്ഞിരുന്നു. സമീപ വാസികള്‍ ഓടിയെത്തുകയും പ്രാഥമിക സഹായം നല്‍കിയെന്നും സംഭവത്തിന് സാക്ഷിയായ സഹപാഠി അറിയിച്ചു. പെട്ടെന്ന് തന്നെ പൊലീസ് എത്തിയെങ്കിലും ആംബുലന്‍സ് എത്താന്‍ അരമണിക്കൂര്‍ വൈകിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സൗദിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സൗദി എംബസിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

ഫോട്ടോ: കൊല്ലപ്പെട്ട മുഹമ്മദ് യൂസുഫ് അല്‍ ഖാസിം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026