l o a d i n g

ഗൾഫ്

റിയാദ് പാര്‍പ്പിട കേന്ദ്രങ്ങളിലെ ഫീസ് കൂടാതെ ഡിജിറ്റല്‍ പെര്‍മിറ്റുകള്‍ നല്‍കുന്ന പാര്‍ക്കിംഗ് സംവിധാനം ഇന്നു മുതല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 9, 2025

റിയാദ്: റിയാദിലെ റെസിഡന്‍ഷ്യല്‍ ഏരിയകളിലെ പാര്‍ക്കിംഗ് നിയന്ത്രിക്കുന്നതിനുള്ള പുതിയ സംവിധാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. മാനേജ്ഡ് പാര്‍ക്കിംഗ് സിസ്റ്റം റിയാദ് പാര്‍ക്കിംഗ് ആപ്പ് വഴി താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഫീസ് കൂടാതെ ഡിജിറ്റല്‍ പെര്‍മിറ്റുകള്‍ നല്‍കുന്ന സംവിധാനമാണ് നിലവില്‍ വരുന്നത്. തിരക്ക് കുറയ്ക്കുന്നതിനും പ്രധാന റോഡുകളില്‍ നിന്നുള്ള വാഹനങ്ങള്‍ പാര്‍പ്പിട കേന്ദ്രങ്ങളിലേക്ക് ഒഴുകുന്നത് തടയുന്നതിനുമാണ് പുതിയ സംവിധാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പുതിയ സംവിധാനം തുടക്കത്തില്‍ അല്‍-വുറുദ് മേഖലയിലാണ് നടപ്പാക്കുന്നത്. നിലവിലുള്ള പെയ്ഡ് പാര്‍ക്കിംഗ് സോണുകള്‍ക്ക് സമീപമുള്ള മറ്റ് പ്രദേശങ്ങളിലേക്ക് പദ്ധതി പിന്നീട് വ്യാപിപ്പിക്കും. സുസ്ഥിര സാമൂഹിക നഗര അന്തരീക്ഷം സൃഷ്ടിക്കുന്നതിനും താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള സൗദി വിഷന്‍ 2030 ലക്ഷ്യത്തിന്റെ ഭാഗമാണിത്.

2024ല്‍ തലസ്ഥാനത്തെ ചില തെരുവുകളില്‍ പണമടച്ചുള്ള പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പുതിയ മേഖലകൡലേക്കു കൂടി പണമടച്ചുള്ള പാര്‍ക്കിംഗ് സംവിധാനം വ്യാപിപ്പിക്കുന്നുണ്ട്. പ്രിന്‍സ് മൊസാദ് ബിന്‍ ജലാവി റോഡില്‍ കിംഗ് അബ്ദുല്‍ അസീസ് റോഡിനും മക്ക അല്‍-മുഖറമ റോഡിനും ഇടയിലുള്ള രണ്ട് ദിശകളിലുമുള്ള ഭാഗങ്ങളിലാണ് പണമടച്ചുള്ള പാര്‍ക്കിംഗ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. കിംഗ് അബ്ദുല്‍ അസീസ് റോഡ് മുതല്‍ പ്രിന്‍സ് എംസാദ് ബിന്‍ ജലാവി റോഡ് കവല വരെയുള്ള മക്ക റോഡിലും പാര്‍ക്കിംഗിനും ഇന്നു മുതല്‍ പണം അടക്കേണ്ടി വരും.

ദേശീയ നഫാത്ത് പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ് റിയാദ് പാര്‍ക്കിംഗ് ആപ്പ്. ഇതിലൂടെ താമസക്കാര്‍ക്ക് വളരെ എളുപ്പം പാര്‍ക്കിംഗിന് പണം അടക്കാനാവും. പാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍ ശരിയാംവണ്ണം പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നതിന് ക്യാമറകള്‍ ഘടിപ്പിച്ച നിരീക്ഷണ വാഹനങ്ങളുണ്ടാകും. തലസ്ഥാന നഗരിയില്‍ 140,000-ത്തിലധികം പണമടച്ചുള്ള റെസിഡന്‍ഷ്യല്‍ സ്പെയ്സുകളും 24,000 പണമടച്ചുള്ള വാണിജ്യ സ്പെയ്സുകളുമാണുള്ളത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026