l o a d i n g

ഗൾഫ്

യു.എസ് താരിഫിന്റെ ചൂടറിഞ്ഞ് തിരുപ്പൂരിലെ വസ്ത്രനിര്‍മാണ മേഖല, അമേരിക്കന്‍ ഓര്‍ഡറുകള്‍ റദ്ദാകുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 10, 2025

തിരുപ്പൂര്‍- വസ്ത്രനിര്‍മാണ രംഗത്ത് ഇന്ത്യയുടെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന തിരുപ്പൂര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ച 50 ശതമാനം തീരുവയുടെ ചൂടില്‍ വലഞ്ഞുതുടങ്ങി. കയറ്റുമതി ഓര്‍ഡറുകള്‍ പലതും റദ്ദാക്കുകയോ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയോ ചെയ്യുകയാണെന്ന് ഫാക്ടറി നടത്തിപ്പുകാര്‍ പറയുന്നു. മാത്രമല്ല, തിരുപ്പൂരിന് നഷ്ടമാകുന്ന ഓര്‍ഡറുകള്‍ നികുതി കുറവുള്ള ബംഗ്ലാദേശ്, പാകിസ്ഥാന്‍, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വഴിമാറുകയും ചെയ്യുന്നു. ഈ രാജ്യങ്ങള്‍ക്ക് 19% മുതല്‍ 36% വരെ മാത്രമേ യുഎസ് തീരുവയുള്ളു.

തന്റെ പതിവ് യുഎസ് ഷിപ്പ്‌മെന്റ് ഇത്തവണ പാകിസ്ഥാന്‍ കമ്പനിക്ക് ലഭിച്ചെന്ന് തിരുപ്പൂരിലെ ഒരു വസ്ത്ര കയറ്റുമതിക്കാരന്‍ പറഞ്ഞു. മറ്റൊരു അമേരിക്കന്‍ ക്ലയന്റ് വേനല്‍ക്കാല ഓര്‍ഡര്‍ സ്ഥിരീകരിക്കുന്നതിന് മുമ്പ് 'കാത്തിരിക്കാന്‍' ആവശ്യപ്പെട്ടു. തീരുവയുടെ 25% കയറ്റുമതിക്കാര്‍ തന്നെ ഏറ്റെടുക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ട് വരുന്നതിനിടെയാണ് പുതിയ ഇരുട്ടടി.

തുന്നിയ വസ്ത്രങ്ങളുടെ വില 64% വരെ പുതുക്കിയ താരിഫ് മൂലം ഉയരുന്നു. കമ്പോളത്തിലെ മറ്റ് മത്സരക്കാരെക്കാള്‍ 35% വരെ വില ഈടാക്കേണ്ടി വരുന്നത് ഫലത്തില്‍ വ്യാപാര വിലക്കായി മാറിയിരിക്കുകയാണെന്ന് ഫാക്ടറി ഉടമകള്‍ പറയുന്നു.

തമിഴ്നാട്ടിലെ തുണിത്തര മേഖല യു.എസ് ഓര്‍ഡറുകളില്‍ തിരിച്ചുവരവിന് തയ്യാറെടുക്കുന്ന നിര്‍ണായക സമയത്താണ് ഈ തിരിച്ചടി. തിരുപ്പൂര്‍, കോയമ്പത്തൂര്‍, കരൂര്‍ എന്നിവിടങ്ങളില്‍ 1.25 ദശലക്ഷത്തിലധികം തൊഴിലാളികളുണ്ട്. പ്രതിവര്‍ഷം 45,000 കോടി രൂപയുടെ വസ്ത്രങ്ങളാണ് ഇവിടെനിന്ന് കയറ്റുമതി ചെയ്യുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026