l o a d i n g

ഗൾഫ്

രണ്ട് ഫാള്‍ക്കനുകളെ 180,000 റിയാലിന് സ്വന്തമാക്കി തുര്‍ക്കി ബിന്‍ മുഹമ്മദ് രാജകുമാരന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 10, 2025

റിയാദ്: സൗദി ഫാല്‍ക്കണ്‍സ് ക്ലബ് സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഫാല്‍ക്കണ്‍ പ്രൊഡക്ഷന്‍ ഫാംസ് 2025-ന്റെ ആദ്യ രാത്രിയില്‍ രണ്ട് ഫാള്‍ക്കനുകളെ 180,000 സൗദി റിയാലിന് വിറ്റു. റിയാദിന് വടക്ക് മല്‍ഹാം നഗരത്തില്‍ വെച്ച് നടന്ന ലേലത്തിലാണ് ഈ വില്‍പന. മന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് അബ്ദുല്‍ അസീസ് രാജകുമാരനാണ് ഫാല്‍ക്കനുകളെ സ്വന്തമാക്കിയത്.

അല്‍-അറാദി ഫാമില്‍ നിന്നുള്ള രണ്ട് പരുന്തുകളെയാണ് ലേലത്തില്‍ വെച്ചത്. ആദ്യത്തെ, ഒരു യുവ ഹുര്‍ പരുന്തിനെ 75,000 റിയാലിനാണ് വിറ്റത്. രണ്ടാമത്തെ പരുന്ത് ഒരു ശുദ്ധമായ ഗൈര്‍ പരുന്തായിരുന്നു, അതിന്റെ ലേലം 50,000 റിയാലില്‍ തുടങ്ങി 105,000 റിയാലില്‍ അവസാനിച്ചു.

ലോകത്തിലെ പ്രമുഖ ഫാള്‍ക്കന്‍ ഉല്‍പാദന ഫാമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ ലേലം ഓഗസ്റ്റ് 25 വരെ തുടരും. ഫാല്‍ക്കണ്‍, ബ്രീഡിംഗ്, ഉല്‍പാദനം, പരിചരണം എന്നിവയില്‍ നേതൃത്വം നല്‍കുന്നതിനുള്ള സൗദി ഫാല്‍ക്കണ്‍സ് ക്ലബിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇത് ഒരു സാമ്പത്തിക, സാംസ്‌കാരിക വേദിയായി പ്രവര്‍ത്തിക്കുകയും പരിസ്ഥിതി അവബോധം വളര്‍ത്തുകയും ചെയ്യുന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026