l o a d i n g

ഗൾഫ്

പുരാതന സൗദിയുടെ ചരിത്രം തേടി, റിയാദിനടുത്ത് നിര്‍ണായക കണ്ടെത്തലുകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 11, 2025

റിയാദ്: റിയാദിന് വടക്കുപടിഞ്ഞാറുള്ള അല്‍-ഖുറൈന പട്ടണത്തിലെ ഒരു പുരാവസ്തു സ്ഥലത്ത് പുരാവസ്തു സര്‍വ്വേയും ഖനന പദ്ധതിയും പൂര്‍ത്തിയാക്കി ഹെറിറ്റേജ് കമ്മീഷന്‍. സൗദി വിദഗ്ദ്ധര്‍ പങ്കെടുത്ത ഈ പദ്ധതി, രാജ്യത്തിന്റെ പൈതൃക സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനും അവയെ ഒരു പ്രധാന സാംസ്‌കാരിക, സാമ്പത്തിക സ്രോതസ്സായി മാറ്റുന്നതിനുമുള്ള കമ്മീഷന്റെ ശ്രമങ്ങളുടെ ഭാഗമാണ്.

അല്‍-ഖുറൈന സൈറ്റിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ തുടര്‍ച്ച മനസ്സിലാക്കുന്നതിനും, വാസ്തുവിദ്യാ ശൈലികളും നിര്‍മ്മാണ രീതികളും തിരിച്ചറിയുന്നതിനും, ഖനനത്തിലൂടെ കണ്ടെത്തിയ പുരാവസ്തുക്കള്‍ രേഖപ്പെടുത്തുന്നതിനുമാണ് പദ്ധതി.

സര്‍വേയിലും ഖനനത്തിലും വൃത്തത്തിലുള്ള ഘടനകള്‍ കണ്ടെത്തി. ഇത് ബിസി മൂന്നും രണ്ടും സഹസ്രാബ്ദങ്ങളിലേക്കുള്ള ശവകുടീരങ്ങളാണെന്ന് കരുതപ്പെടുന്നു. അല്‍-ഖുറൈന സൈറ്റിലെ താഴ്വരയില്‍ നിന്ന് കുന്നിന്‍ മുകളിലേക്കും, തുടര്‍ന്ന് റിയാദ് നഗരത്തിലേക്കും വ്യാപിക്കുന്ന ഒരു പുരാതന പാതയും ഇവിടെ കണ്ടെത്തി. ഏകദേശം 50,000 വര്‍ഷം പഴക്കമുള്ള മധ്യ ശിലായുഗത്തിലെ മണ്‍പാത്രങ്ങളും കല്ല് കൊണ്ടുള്ള ഉപകരണങ്ങളും ഇവിടെ നിന്ന് ലഭിച്ചു.

റിയാദിന്റെയും സമീപ പ്രദേശങ്ങളുടെയും പുരാവസ്തു ഭൂപടം പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിനായി ഹെറിറ്റേജ് കമ്മീഷന്‍ ആരംഭിച്ച 'അല്‍ യമാമ' സംരംഭത്തിന്റെ ഫലമായാണ് ഈ കണ്ടെത്തല്‍. മുമ്പ് പര്യവേക്ഷണം ചെയ്യാത്ത സ്ഥലങ്ങള്‍ രേഖപ്പെടുത്തുന്നതിനും വിവിധ കാലഘട്ടങ്ങളിലെ മനുഷ്യവാസത്തിന്റെ രീതികള്‍ വിശകലനം ചെയ്യുന്നതിനും നൂതന ഗവേഷണ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കൃത്യമായ സര്‍വേകള്‍ നടത്താന്‍ ഈ സംരംഭം ലക്ഷ്യമിടുന്നു.

രാജ്യത്തിന്റെ പൈതൃക ആസ്തികള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് രാജ്യത്തുടനീളം ഹെറിറ്റേജ് കമ്മീഷന്‍ നടത്തുന്ന പുരാവസ്തു ഗവേഷണങ്ങളെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഈ കണ്ടെത്തലുകള്‍ രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും സാംസ്‌കാരികവും ചരിത്രപരവുമായ സ്രോതസ്സുകളെ പ്രതിഫലിപ്പിക്കുന്നതാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026