l o a d i n g

ഗൾഫ്

കുവൈത്തില്‍ ജിസിസി പ്രവാസികള്‍ക്ക് ഓണ്‍അറൈവല്‍ വിസ അനുമതി, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഉണര്‍വേകും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 11, 2025

കുവൈത്ത് സിറ്റി: ജിസിസി രാജ്യങ്ങളിലെ പ്രവാസി താമസക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിച്ച നടപടി കുവൈത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഉണര്‍വേകും. കൂടുതല്‍ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫസ്റ്റ് ഡപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ പുതിയ പ്രഖ്യാപനം.

ജിസിസി താമസക്കാരുടെ പ്രവേശനം സംബന്ധിച്ച 2008ലെ നിയമത്തിലെ ഏതാനും വ്യവസ്ഥകള്‍ റദ്ദാക്കികൊണ്ടുള്ളതാണ് പുതിയ തീരുമാനം. നാളിതുവരെ ജിസിസി രാജ്യങ്ങളിലെ പ്രവാസി താമസക്കാരില്‍ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ജഡ്ജിമാര്‍, എക്‌സിക്യൂട്ടീവുമാര്‍ എന്നിങ്ങനെ നിശ്ചിത പ്രഫഷനലുകള്‍ക്ക് മാത്രമാണ് കുവൈത്തിലേക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിച്ചിരുന്നത്.

പുതിയ തീരുമാന പ്രകാരം സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന ഏതൊരു പ്രവാസിക്കും കാലാവധിയുള്ളതും നിയമസാധുതയുമുള്ള റസിഡന്‍സി പെര്‍മിറ്റ് ഉണ്ടെങ്കില്‍ കുവൈത്തിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ പ്രവേശിക്കാം. റസിഡന്‍സി പെര്‍മിറ്റിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം. മുന്‍കൂട്ടി അപേക്ഷിക്കാതെ രാജ്യത്ത് വന്നിറങ്ങുമ്പോള്‍ മാത്രം ലഭ്യമാകുന്നതാണ് ഓണ്‍ അറൈവല്‍ വിസ. വിമാനത്താവളം ഉള്‍പ്പെടെ കുവൈത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലൂടെയും എത്തുന്ന ജിസിസി താമസക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിക്കും.

ഓണ്‍ അറൈവലില്‍ എത്തുന്നവര്‍ക്ക് ടൂറിസ്റ്റ് വിസയാണ് അനുവദിക്കുന്നത്. പുതിയ നടപടി പതിനായിരക്കണക്കിന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഗുണകരമാകും. ബിസിനസ്, വ്യക്തിഗത, സന്ദര്‍ശന ആവശ്യങ്ങള്‍ക്കായി കുവൈത്തിലേക്ക് പോകുന്നവര്‍ക്ക് ഇനി മുതല്‍ മുന്‍കൂട്ടി വിസയ്ക്ക് അപേക്ഷിച്ച് കാത്തിരിക്കേണ്ടതില്ല. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, സിംഗപ്പൂര്‍ പോലുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വര്‍ഷങ്ങളായി ഓണ്‍ അറൈവല്‍ വിസ കുവൈത്തില്‍ ലഭ്യമാണ്. വിസ ഇളവിലൂടെ കുവൈത്തിലെ ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കുടുംബ സന്ദര്‍ശന വീസകളിലെ കര്‍ശന യോഗ്യതാ വ്യവസ്ഥകളും അടുത്തിടെ റദ്ദാക്കിയിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026