l o a d i n g

ഗൾഫ്

സൗദിയില്‍ തൊഴില്‍ വിസ സ്റ്റാമ്പിങ്ങിനായി കൂടുതല്‍ പ്രൊഫഷനുകള്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 12, 2025

റിയാദ്: സൗദിയില്‍ തൊഴില്‍ വിസ സ്റ്റാമ്പിങ്ങിനായി കൂടുതല്‍ പ്രൊഫഷനുകള്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കി. ലേബര്‍, ലോഡിങ് അണ്‍ ലോഡിങ് തുടങ്ങിയ വിസകള്‍ക്കും ഇതോടെ പരീക്ഷ നിര്‍ബന്ധമായി. ഈ പ്രൊഫഷനുകളിലുള്ളവര്‍ക്ക് പരീക്ഷ എഴുതാന്‍ ചെന്നൈക്കു പോകേണ്ടി വരും. കേരളത്തില്‍ സെന്ററില്ലാത്തതിനാലാണിത്. സെന്ററുകള്‍ കേരളത്തില്‍ ലഭിക്കാന്‍ എംപിമാരും കേന്ദ്രവും ഇടപെടണമെന്ന ആവശ്യം ശക്തമാണെങ്കിലും സെന്റര്‍ അനുവദിച്ചിട്ടില്ല.

തൊഴില്‍ മേഖലയെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് സൗദി മന്ത്രാലയം കൂടുതല്‍ പ്രൊഫഷനുകള്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കിയത്. നിലവില്‍ വിവിധ പ്രൊഫഷനുകള്‍ക്കായി കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളും, ട്രെയിനിങ് സംവിധാനങ്ങളുമുണ്ടെങ്കിലും എല്ലാ പ്രൊഫഷനുകള്‍ക്കും കേരളത്തില്‍ സെന്റര്‍ ഇല്ല. ഇലക്ട്രീഷ്യന്‍, പ്ലംബര്‍, വെല്‍ഡര്‍ തുടങ്ങിയ ജോലികള്‍ക്കും കണ്‍സ്ട്രക്ഷന്‍, വര്‍ക്ഷോപ്പ്, ഫുഡ് സെര്‍വര്‍, തട്ടാന്‍, ഷെഫ്, പൈപ് ഇന്‍സ്റ്റാളര്‍ തുടങ്ങി 22 പ്രൊഫഷനുകള്‍ക്ക് കേരളത്തില്‍ പരീക്ഷക്കിരിക്കാം. ഏതാനും പ്രൊഫഷനുകള്‍ക്ക് മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലും സെന്ററുണ്ട്. ഏജന്‍സികള്‍ വഴിയാണ് നിലവില്‍ പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. പരീക്ഷ വിജയിച്ചതിന് ശേഷം വിഎഫ്എസ് വഴി ബയോമെട്രിക് പൂര്‍ത്തിയാക്കി വിസ സ്റ്റാമ്പ് ചെയ്യാം. വിജയിച്ചവര്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാകും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026