l o a d i n g

ഗൾഫ്

പക്ഷാഘാതത്തെത്തുടര്‍ന്ന് പാലക്കാട് സ്വദേശി റിയാദിലും ഹൃദയാഘാതം മൂലം ചങ്ങനാശ്ശേരി സ്വദേശി അബഹയിലും മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 13, 2025

റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് എട്ട് മാസത്തോളമായി ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി റിയാദിലും ഹൃദയാഘാതത്തെത്തുടര്‍ന്ന് കോട്ടയം സ്വദേശി അബഹയിലും മരിച്ചു. പാലക്കാട് യാക്കര സ്വദേശി രാജേഷ് ബാബു ബാലകൃഷ്ണന്‍ (48) ആണ് റിയാദിലെ അല്‍മവാസാത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മൂന്ന് വര്‍ഷത്തോളമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. രാത്രി ഭക്ഷണത്തിനുശേഷം ഉറങ്ങാന്‍ കിടന്ന രാജേഷ് ബാബു രാവിലെ ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോള്‍ തറയില്‍ വീണുകിടക്കുന്നത് കാണുകയും ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എട്ട് മാസത്തോളമായുള്ള ചികിത്സയില്‍ പുരോഗതി കാണാത്തതിനെ തുടര്‍ന്ന് തുടര്‍ ചികിത്സക്കായി നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിരുന്നു. തീരെ അവശനായതിനാല്‍ എയര്‍ ആംബുലന്‍സ് സൗകര്യത്തില്‍ മാത്രമേ നാട്ടിലെത്തിക്കാന്‍ സാധിക്കൂ എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു.

നേരത്തെ അഞ്ച് വര്‍ഷക്കാലം സൗദിയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് നാല് വര്‍ഷത്തിന് ശേഷം വീണ്ടും വരികയായിരുന്നു. പാലക്കാട് മേട്ടുപാളയം സ്ട്രീറ്റ് പുത്തന്‍ വീട്ടില്‍ ബാലകൃഷ്ണന്‍, സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: സുചിത്ര, ഏകമകന്‍: ശ്രീയാന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

ചങ്ങനാശ്ശേരി മടുക്കുംമൂട് പള്ളിപ്പറമ്പില്‍ പരേതനായ അബ്ദുല്‍ ഖാദരിന്റെ മകന്‍ പി.എ നവാസ് (53) ആണ് അബഹയില്‍ ഹൃദയാഘാതംമൂലം മരിച്ചത്. ജിദ്ദയില്‍ നിന്ന് ചരക്കെടുക്കാനായി അബഹയിലെത്തിയ ഡയന വാഹനത്തിന്റെ ഡ്രൈവറായിരുന്ന ഇദ്ദേഹം വാഹനത്തില്‍ സാധനങ്ങള്‍ കയറ്റുന്നതിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ഹയാത്ത് ആശുപതിയില്‍ എത്തിച്ചു. മൂന്ന് ദിവസമായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.

ഭാര്യ: സുലൈഖാ ബീവി. മക്കള്‍: മുഹമ്മദ് മനാഫ്, മുഹമ്മദ് സല്‍മാന്‍, സോന നവാസ്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ക്കായി ഭാര്യ സഹോദരന്‍ അലാമിന്‍ റിയാദില്‍ നിന്ന് അബയിലെത്തിയിട്ടുണ്ട്. ഇദ്ദേഹത്തോടൊപ്പം സഹായത്തിനായി സന്തോഷ് കൈരളി, ഡോ. ഖാദര്‍ എന്നിവരുമുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026