l o a d i n g

ഗൾഫ്

അനധികൃതമായി കോസ്‌മെറ്റിക് സര്‍ജറികള്‍ നടത്തിയ മൂന്ന് വിദേശ വനിതകള്‍ ദുബായില്‍ അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 15, 2025

ദുബായ്: അനധികൃതമായി കോസ്‌മെറ്റിക് സര്‍ജറികള്‍ നടത്തിയ മൂന്ന് വിദേശ വനിതകള്‍ ദുബായില്‍ അറസ്റ്റില്‍. അറസ്റ്റിലായ മൂന്നു പേരും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ലൈസന്‍സില്ലാതെ റസിഡന്‍ഷ്യല്‍ അപാര്‍ട്‌മെന്റ് കേന്ദ്രീകരിച്ചായിരുന്നു സര്‍ജറി നടത്തിയിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ദുബായ് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ആന്റി ഇക്കണോമിക് ക്രൈം ഡിപ്പാര്‍ട്‌മെന്റാണ് പരിശോധന നടത്തിയത്.

ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിച്ചിരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ അധികൃതര്‍ കണ്ടുകെട്ടി. . ഇവര്‍ ആര്‍ക്കൊക്ക ശസ്ത്രക്രിയ നടത്തിയെന്നും ഏത് തരത്തിലുള്ള ശസ്ത്രക്രിയകളാണ് നടത്തിയിരുന്നതെന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

സൗന്ദര്യവര്‍ധക ശസ്ത്രക്രിയകളും ഡെര്‍മല്‍ ഫില്ലറുകള്‍ അല്ലെങ്കില്‍ ബോട്ടോക്‌സ് പോലുള്ള ശസ്ത്രക്രിയേതര ചികിത്സകളുമെല്ലാം ശരിയായി നിര്‍വഹിച്ചില്ലെങ്കില്‍ ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്ന് യുകെയുടെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫലങ്ങള്‍ പ്രതീക്ഷിച്ചതുപോലെയല്ലെങ്കില്‍ മാനസികാരോഗ്യത്തെയും ബാധിച്ചേക്കാം. സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ചികിത്സകള്‍ തേടുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് എന്‍എച്ച്എസ് നിര്‍ദ്ദേശിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026