l o a d i n g

ഇന്ത്യ

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര നാളെ ബിഹാറില്‍ ആരംഭിക്കും, തേജസ്വി യാദവ് അടക്കമുള്ള ഇന്ത്യ സഖ്യം നേതാക്കളും പങ്കെടുക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 16, 2025

ന്യൂഡല്‍ഹി: വോട്ടു മോഷണത്തിനെതിരായ നേരിട്ടുള്ള പാരാട്ടത്തിന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇതിന്റെ ഭാഗമായുള്ള വോട്ടര്‍ അധികാര്‍ യാത്ര നാളെ ബിഹാറില്‍നിന്നും ആരംഭിക്കും. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം, വോട്ടര്‍ പട്ടികയിലെ ക്രമക്കേട് അടക്കം ഉയര്‍ത്തിയാണ് വോട്ടര്‍ അധികാര്‍ യാത്ര.

വോട്ടര്‍ അധികാര്‍ യാത്ര എന്ന പേരില്‍ ആരംഭിക്കുന്ന യാത്രയില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവും രാഹുലിന് ഒപ്പമുണ്ടാകും. ഇന്ത്യാ സഖ്യത്തിലെ മറ്റു നേതാക്കളും പങ്കെടുക്കും. ബീഹാറിലെ സാസാരാമില്‍ നിന്ന് ആരംഭിക്കുന്ന യാത്ര വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് അറയില്‍ മുപ്പതാം തീയതി സമാപിക്കും. സെപ്റ്റംബര്‍ ഒന്നാം തീയതി പട്‌നയില്‍ മെഗാ വോട്ടര്‍ അധികാര്‍ റാലിയും സംഘടിപ്പിക്കും. യുവാക്കളും തൊഴിലാളികളും കര്‍ഷകരും അടക്കം രാജ്യത്തെ എല്ലാ പൗരന്മാരോടും യാത്രയുടെ ഭാഗമാകാന്‍ രാഹുല്‍ അഭ്യര്‍ഥിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കിക്കേ രാഹുലിന്റെ യാത്ര ഇന്ത്യ സഖ്യത്തിന് ശക്തി പകരും എന്നതാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം നിരവധിതവണ പ്രചാരണത്തിനായി ബിഹാറില്‍ എത്തിയ പ്രധാനമന്ത്രിയുടെ നീക്കത്തെ പ്രതിരോധിക്കാം എന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026