l o a d i n g

ഗൾഫ്

ഗാനിം അല്‍ മുഫ്തയുടെ രോഗ ശാന്തിക്കായി അറബ് ലോകം ഒന്നടങ്കം പ്രാര്‍ഥനയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 16, 2025

ദോഹ: ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുന്ന പ്രശസ്ത യുട്യൂബറും ഖത്തരി സന്നദ്ധ പ്രവര്‍ത്തകനുമായ ഗാനിം അല്‍ മുഫ്തയുടെ രോഗ ശമനത്തിനായി ഖത്തറും അറബ് ലോകവും ഒന്നടങ്കം പ്രാര്‍ഥനയില്‍. ജര്‍മനയിയില്‍ ശസ്ത്രക്രിയക്കു വിധേയനായ ഗാനിം അപകടനില തരണം ചെയ്തതായി സഹോദരന്‍ എക്‌സില്‍ കുറിച്ചു. കഴിഞ്ഞ ആഴ്ചയാണ് അല്‍ഗാനിം ജര്‍മനിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. സഹോദരന്‍ അഹമ്മദ് ആണ് ഇക്കാര്യം എക്‌സ് പേജിലൂടെ അറിയിച്ചത്. വ്യാഴാഴ്ച ശസ്ത്രക്രിയ കഴിഞ്ഞതോടെ ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു. എന്നാല്‍ അപകടനില തരണം ചെയ്തതായും ഗാനിം സംസാരിച്ചതായും കൂടുതല്‍ മികച്ച പരിചരണത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞു. കോഡല്‍ റിഗ്രെഷന്‍ സിന്‍ഡ്രോം ബാധിതനായ ഗാനിമിന് അരയ്ക്ക് താഴേയ്ക്ക് വളര്‍ച്ചയില്ല. ഇടയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടാറുണ്ടെങ്കിലും ഇത്തവണ രോഗം ഗുരുതരമാവുകയായിരുന്നു.

പരിമിതികളെ അതിജീവിച്ച് വിജയം നേടാമെന്ന് ലോകത്തെ പഠിപ്പിച്ച ഖത്തറിന്റെ സൂപ്പര്‍താരമാണ് ഗാനിം. പ്രചോദനപരമായ പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനാണ്. ആളുകളോട് ഇടപഴകുന്നതിലെ സ്നേഹവും കരുണയുമാണ് ഗാനിമിന്റെ സവിശേഷത. അസോസിയേഷന്‍ ഓഫ് ഗാനിം എന്ന സംഘടനയിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 2022 ഖത്തര്‍ ലോകകപ്പിലൂടെയാണ് ഗാനിം കൂടുതല്‍ ലോകശ്രദ്ധ നേടിയത്. ശാരീരിക ബുദ്ധിമുട്ടിനിടയിലായിരുന്നു ആത്മവിശ്വാസത്തോടെ ഖത്തര്‍ ഫിഫ ലോകകപ്പ് ഉദ്ഘാടന വേദിയിലെത്തിയത്. ഹോളിവുഡ് താരം മോര്‍ഗന്‍ ഫ്രീമാനൊപ്പം ലോകകപ്പ് വേദി പങ്കിട്ടതിലൂടെ ലോകത്തിന്റെ ശ്രദ്ധ ഗാനിം നേടിയിരുന്നു. ഫിഫയുടെ ഖത്തര്‍ ലോകകപ്പ് അംബാസഡര്‍ ആയിരുന്നു ഗാനിം. 'എല്ലാവര്‍ക്കുമുള്ള പ്രചോദനത്തിന്റെ ഉറവിടമാണ് ഗാനിം' എന്നായിരുന്നു അന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അഭിപ്രായപ്പെട്ടത്.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഗാനിമിന്റെ തിരിച്ചുവരവിനായി പ്രാര്‍ഥിക്കണമെന്ന് ഖത്തര്‍ രാജ്യാന്തര സഹകരണ മന്ത്രി മറിയം അല്‍ മിസ്നാദ് ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയില്‍ കിടക്കുന്ന ഗാനിമിന്റെ ചിത്രം സഹിതം പങ്കുവച്ചായിരുന്നു മന്ത്രിയുടെ അഭ്യര്‍ഥന.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026