l o a d i n g

ഗൾഫ്

55ന്റെ നിറവില്‍ ഖത്തര്‍ ടെലിവിഷന്‍, സംപ്രേഷണം തുടങ്ങിയത് 1970 ആഗസ്ത് 15-ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 17, 2025

ദോഹ:അറബ് പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട വാര്‍ത്താ- വിനോദ മുഖമായ ഖത്തര്‍ ടിവി (ക്യുടിവി) 55ന്റെ നിറവില്‍. പരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ തന്നെ ദേശീയ പരിപാടികളുടെ കവറേജ് ഉള്‍പ്പെടുത്തി വാര്‍ത്താവിനിമയ രംഗത്ത് ഖത്തര്‍ ടി വി ശ്രദ്ധ പിടിച്ചുപറ്റി. 1968-ല്‍ ഖത്തര്‍ റേഡിയോ ആരംഭിച്ചശേഷം, 1970 ആഗസ്ത് 15-ന് വൈകിട്ട് അഞ്ചു മണിക്കാണ് ഖത്തര്‍ ടിവിയുടെ ആദ്യ ഔദ്യോഗിക സംപ്രേഷണം തുടങ്ങിയത്. ഇന്നിപ്പോള്‍ ഖത്തറിലെ വീടുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥിരം സാന്നിധ്യമായി മാറി.

രാജ്യത്ത് സ്വന്തമായി പരിപാടികള്‍ നിര്‍മ്മിച്ച് പ്രക്ഷേപണം ചെയ്യുന്ന ആദ്യത്തെ ടെലിവിഷന്‍ ശൃംഖലയായിരുന്നു ക്യുടിവി. വാര്‍ത്തകള്‍, സാമ്പത്തിക ബുള്ളറ്റിനുകള്‍, ഡോക്യുമെന്ററികള്‍, മതപരമായ പരിപാടികള്‍, വിനോദം എന്നിവയുള്‍പ്പെടെ വിവിധ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നു.
ദൗത്യത്തോട് വിശ്വസ്തത പുലര്‍ത്താനും ഖത്തര്‍ ടി വിക്ക് സാധിച്ചു. ഖത്തറിന്റെ ഓരോ വികസനത്തിലും ക്യൂ ടിവിയുടെയും കയ്യൊപ്പുണ്ട്. ഖത്തരി ജനതയുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയും ലോകത്തിന് രാജ്യത്തിന്റെ ശബ്ദം പകരുന്ന സാംസ്‌കാരിക മാര്‍ഗവും കൂടിയാണിപ്പോള്‍ ഖത്തര്‍ ടിവി. ഖത്തറിന്റെ പൗരാണിക കാലം മുതല്‍ ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങള്‍, മുന്നേറ്റങ്ങള്‍, സാംസ്‌കാരിക മുന്നേറ്റം, കലാ കായിക പാരമ്പര്യം എന്നിവയൊക്കെ ഖത്തര്‍ ടി വി ജനങ്ങളിലെത്തിക്കുന്നു.

മാധ്യമ, പത്രപ്രവര്‍ത്തന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫഷണല്‍ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യവും പരിശീലനവും നല്‍കി. നൂതന പരിപാടികളും സമഗ്രമായ കവറേജും വാഗ്ദാനം ചെയ്യുക വഴി ഖത്തറിന്റെ മുഖമായി മാറി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026