l o a d i n g

ഗൾഫ്

അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരാര്‍ഥികള്‍ മദീനയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 17, 2025

റിയാദ്: 45-ാമത് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മനഃപാഠമാക്കല്‍, പാരായണം, വ്യാഖ്യാന മത്സരാര്‍ഥികള്‍ മക്കയിലെ അന്തിമ റൗണ്ടുകള്‍ക്ക് ശേഷം മദീനയില്‍ എത്തി. ലോകത്തിലെ 128 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 179 മത്സരാര്‍ഥികളാണ് ഇസ്ലാമിക കാര്യ മന്ത്രാലയം സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാന്‍ മദീനയില്‍ എത്തിയത്.

മദീനയില്‍ വിപുലമായ സന്ദര്‍ശന പരിപാടികളാണ് മന്ത്രാലയം ഒരുക്കിയിട്ടുള്ളത്. മസ്ജിദുന്നബവിയിലെ റൗദ ശരീഫില്‍ പ്രാര്‍ത്ഥന നടത്തുക, പ്രവാചകന്‍ മുഹമ്മദ് നബി (സ) അബൂബക്കര്‍ സിദ്ദീഖ്, ഉമര്‍ ഇബ്‌നുല്‍ ഖത്വാബ് (റ) എന്നിവരുടെ ഖബറുകള്‍ സന്ദര്‍ശിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഖുബാ മസ്ജിദ്, കിംഗ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സ്, ഉഹ്ദ് പര്‍വ്വതം, രക്തസാക്ഷികളുടെ ശ്മശാനം, വിവിധ മ്യൂസിയങ്ങള്‍, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ എന്നിവയും സന്ദര്‍ശിക്കും.

വിശുദ്ധ ഖുര്‍ആനും അതിലെ ആളുകള്‍ക്കും നല്‍കുന്ന പ്രത്യേക ശ്രദ്ധക്കും പരിപാലനത്തിനും മത്സരാര്‍ത്ഥികള്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നന്ദി അറിയിച്ചു. മികച്ച സംഘാടനത്തിനും സഹായങ്ങള്‍ക്കും ഇസ്ലാമിക കാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖിനും മന്ത്രാലയത്തിനും അവര്‍ പ്രത്യേക നന്ദിയും രേഖപ്പെടുത്തി.

മത്സരത്തിന്റെ അന്തിമ റൗണ്ടുകള്‍ മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ വെച്ചാണ് നടന്നത്. വിജയികളെ ആദരിക്കുന്നതിനുള്ള സമാപന ചടങ്ങ് വരും ദിവസങ്ങളില്‍ നടക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026