l o a d i n g

ഇന്ത്യ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് 'ഇന്ത്യ' നീക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 18, 2025

ന്യൂദല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാന്‍ 'ഇന്ത്യ' മുന്നണി ആലോചിക്കുന്നു. ഇന്ന് ചേര്‍ന്ന 'ഇന്ത്യ' മുന്നണിയിലെ കക്ഷി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. വലിയ രീതിയിലുള്ള വോട്ടു മോഷണം നടക്കുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകക്ഷിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളിയിരുന്നു. തൊട്ടുപിന്നാലെയാണ് പ്രതിപക്ഷം ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

2023-ലെ 'ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആന്‍ഡ് അദര്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ (അപ്പോയിന്റ്‌മെന്റ്, കണ്ടീഷന്‍സ് ഓഫ് സര്‍വീസ് ആന്‍ഡ് ടേം ഓഫ് ഓഫീസ്) നിയമം' അനുസരിച്ച്, ഒരു സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന അതേ രീതിയിലും കാരണങ്ങളിലുമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും നീക്കം ചെയ്യാന്‍ സാധിക്കുന്നത്. അതായത്, പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയുള്ള പ്രമേയത്തിലൂടെ മാത്രമേ അദ്ദേഹത്തെ നീക്കം ചെയ്യാനാകൂ. പ്രമേയം അംഗീകരിക്കപ്പെടണമെങ്കില്‍ കുറഞ്ഞത് 50 അംഗങ്ങളെങ്കിലും അതിന് അനുകൂലമായി ഒപ്പിടേണ്ടതുണ്ട്.

പ്രമേയം പാസാക്കാനുള്ള ഭൂരിപക്ഷം പ്രതിപക്ഷത്തിന് നിലവില്‍ പാര്‍ലമെന്റിലില്ല. എന്നാലും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടികളോടുള്ള തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ വേണ്ടിയാണ് ഇങ്ങനെയൊരു നീക്കമെന്ന് ഒരു മുതിര്‍ന്ന പ്രതിപക്ഷ നേതാവ് അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026