l o a d i n g

ഗൾഫ്

വിശുദ്ധ ഖുര്‍ആന്‍ പാരായണ അന്താരാഷ്ട്ര മത്സരം നാളെ സമാപിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 19, 2025

മക്ക- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍, 45-ാമത് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കല്‍, പാരായണ, വ്യാഖ്യാന മത്സരത്തിന്റെ സമാപന ചടങ്ങ് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നാളെ വൈകിട്ട് നടക്കും. രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ചടങ്ങില്‍ പങ്കെടുക്കും.

ഇസ്ലാമികകാര്യ മന്ത്രാലയമാണ് മത്സരം സംഘടിപ്പിച്ചത്. ആറ് ദിവസമായി മസ്ജിദുല്‍ ഹറാമില്‍ നടന്ന മത്സരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കിയവരുടെ വലിയ സംഘം പങ്കെടുത്തു. പ്രത്യേക അന്താരാഷ്ട്ര ജൂറിയുടെ മേല്‍നോട്ടത്തിലായിരുന്നു മത്സരം.

മത്സരത്തിലെ അഞ്ച് വിഭാഗങ്ങളിലെ വിജയികളെയും വിധികര്‍ത്താക്കളെയും ചടങ്ങില്‍ ആദരിക്കും. ഇസ്ലാമിക കാര്യ മന്ത്രിയും പ്രാദേശിക, അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരങ്ങളുടെ ജനറല്‍ സൂപ്പര്‍വൈസറുമായ ഷെയ്ഖ് ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖിന്റെ മേല്‍നോട്ടത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വിപുലമായ ഖുര്‍ആന്‍ മത്സരങ്ങളിലൊന്നാണിത്.

ഇത്തവണ 128 രാജ്യങ്ങളില്‍ നിന്നായി 179 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. ഇത് മത്സര ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പങ്കാളിത്തമാണ്. അഞ്ച് ഖുര്‍ആന്‍ ശാഖകളിലായി നടന്ന മത്സരത്തില്‍ 40 ലക്ഷം റിയാലിലധികം സമ്മാനത്തുകയുണ്ട്. മത്സരാര്‍ഥികളുടെ എണ്ണത്തിലും സമ്മാനത്തുകയുടെ മൂല്യത്തിലും ഏറ്റവും വലിയ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒന്നാണിത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026