l o a d i n g

ഗൾഫ്

തായിഫ് റൈഡ് അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
August 20, 2025

തായിഫ്: 'മരണക്കളി'യെന്ന പേരില്‍ മാധ്യമങ്ങളില്‍ അറിയപ്പെട്ട തായ്ഫ് അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്നുവീണ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വാദ ബിന്‍ത് അസീസ് അല്‍-ഫഹ്‌മി നിര്യാതയായി. വാദയെ വിദഗ്ധ ചികിത്സക്കായി റിയാദിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞയാഴ്ചയാണ് തായിഫിലെ കിംഗ് അബ്ദുല്‍ അസീസ് സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലില്‍നിന്ന് നാഷണല്‍ ഗാര്‍ഡിന് കീഴിലുള്ള റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലേക്ക് എയര്‍ ആംബുലന്‍സ് വഴി മാറ്റിയത്. അതേ അപകടത്തില്‍ പരിക്കേറ്റ വാദയുടെ സഹോദരി ഹനാനെ നേരത്തെ തന്നെ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റിയിരുന്നു, അവര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.

മൃതദേഹം തായിഫില്‍ സംസ്‌കരിക്കുമെന്ന് വാദയുടെ സഹോദരന്‍ പറഞ്ഞു.

അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്നുവീണ് പരിക്കേറ്റവരില്‍ അധികവും പെണ്‍കുട്ടികളായിരുന്നു. അപകടത്തെത്തുടര്‍ന്ന് പാര്‍ക്കില്‍ പരിഭ്രാന്തി പടര്‍ന്നു, പരിക്കേറ്റവരെ കിംഗ് അബ്ദുല്‍ അസീസ് സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്കും കിംഗ് ഫൈസല്‍ മെഡിക്കല്‍ കോംപ്ലക്‌സിലേക്കും കൊണ്ടുപോയി.

സംഭവസ്ഥലം ഉടന്‍ അടച്ചുപൂട്ടിയെന്നും ദാരുണമായ അപകടത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിനോദ കേന്ദ്രങ്ങളില്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന വ്യാപകമായ ആവശ്യം ഇതോടെ ഉയര്‍ന്നിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026