l o a d i n g

ഗൾഫ്

അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരവിജയികളെ പ്രഖ്യാപിച്ചു; സമ്മാനത്തുക 40 ലക്ഷം റിയാല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 21, 2025

ജിദ്ദ: 45-ാമത് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കല്‍, പാരായണം, വ്യാഖ്യാനം എന്നിവയ്ക്കായുള്ള മത്സരത്തിലെ വിജയികളെ ഇസ്ലാമിക കാര്യ, കാള്‍ ആന്‍ഡ് ഗൈഡന്‍സ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ അല്‍-ഷെയ്ഖ് പ്രഖ്യാപിച്ചു.

സഫര്‍ 15 മുതല്‍ 26 വരെ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നടന്ന മത്സരത്തില്‍ 128 രാജ്യങ്ങളില്‍ നിന്നുള്ള 179 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. അഞ്ച് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ആകെ 4,000,000 റിയാലാണ് സമ്മാനത്തുകയായി നല്‍കിയത്.

വിജയികളുടെ വിവരങ്ങള്‍ താഴെക്കൊടുക്കുന്നു:

ഒന്നാം വിഭാഗം
ഒന്നാം സ്ഥാനം: മുഹമ്മദ് ആദം മുഹമ്മദ് (ചാഡ്) - 500,000 റിയാല്‍

രണ്ടാം സ്ഥാനം: അനസ് ബിന്‍ മാജിദ് അല്‍-ഹസ്മി (സൗദി അറേബ്യ) - 450,000 റിയാല്‍

മൂന്നാം സ്ഥാനം: സനൂസി ബുഖാരി ഇദ്രീസ് (നൈജീരിയ) - 400,000 റിയാല്‍

രണ്ടാം വിഭാഗം
ഒന്നാം സ്ഥാനം: മന്‍സൂര്‍ ബിന്‍ മുതബ് അല്‍-ഹര്‍ബി (സൗദി അറേബ്യ) - 300,000 റിയാല്‍

രണ്ടാം സ്ഥാനം: അബ്ദുല്‍ വദൂദ് ബിന്‍ സെദിറ (അള്‍ജീരിയ) - 275,000 റിയാല്‍

മൂന്നാം സ്ഥാനം: ഇബ്രാഹിം ഖൈര്‍ അല്‍-ദിന്‍ മുഹമ്മദ് (എത്യോപ്യ) - 250,000 റിയാല്‍

മൂന്നാം വിഭാഗം
ഒന്നാം സ്ഥാനം: മുഹമ്മദ് ദമാജ് അല്‍-ഷുവാഇ (യെമന്‍) - 200,000 റിയാല്‍

രണ്ടാം സ്ഥാനം: മുഹമ്മദ് മുഹമ്മദ് കോസി (ചാഡ്) - 190,000 റിയാല്‍

മൂന്നാം സ്ഥാനം: ബദര്‍ ജാങ് (സെനഗല്‍) - 180,000 റിയാല്‍

നാലാം സ്ഥാനം: മുഹമ്മദ് അമീന്‍ ഹസ്സന്‍ (അമേരിക്ക) - 170,000 റിയാല്‍

അഞ്ചാം സ്ഥാനം: മുഹമ്മദ് കമാല്‍ മന്‍സി (പാലസ്തീന്‍) - 160,000 റിയാല്‍

നാലാം വിഭാഗം
ഒന്നാം സ്ഥാനം: നസ്ര്‍ അബ്ദുല്‍ മജീദ് ആമിര്‍ (ഈജിപ്ത്) - 150,000 റിയാല്‍

രണ്ടാം സ്ഥാനം: ബയോ വിബ്സൊണോ (ഇന്തോനേഷ്യ) - 140,000 റിയാല്‍

മൂന്നാം സ്ഥാനം: താഹിര്‍ പട്ടേല്‍ (ലാ റീയൂണിയന്‍ ദ്വീപ്) - 130,000 റിയാല്‍

നാലാം സ്ഥാനം: യൂസഫ് ഹസ്സന്‍ ഉസ്മാന്‍ (സൊമാലിയ) - 120,000 റിയാല്‍

അഞ്ചാം സ്ഥാനം: ബൂബക്കര്‍ ഡികോ (മാലി) - 110,000 റിയാല്‍

അഞ്ചാം വിഭാഗം
ഒന്നാം സ്ഥാനം: അന്‍വി ഇന്ററാറ്റ് (തായ്ലന്‍ഡ്) - 65,000 റിയാല്‍

രണ്ടാം സ്ഥാനം: സലാഹുദ്ദീന്‍ ഹുസ്സാം വസാനി (പോര്‍ച്ചുഗല്‍) - 60,000 റിയാല്‍

മൂന്നാം സ്ഥാനം: ചിയാങ് വാന സു (മ്യാന്‍മര്‍) - 55,000 റിയാല്‍

നാലാം സ്ഥാനം: അബ്ദുല്‍റഹ്‌മാന്‍ അബ്ദുല്‍മുനിം (ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിന) - 50,000 റിയാല്‍

അഞ്ചാം സ്ഥാനം: അനീസ് ഷാല (കൊസോവോ) - 45,000 റിയാല്‍

മത്സരാര്‍ത്ഥികളുടെ നിലവാരത്തെ മന്ത്രി പ്രശംസിക്കുകയും വിജയികളെയും അവരുടെ കൂടെയുള്ളവരെയും അഭിനന്ദിക്കുകയും ചെയ്തു. വിശുദ്ധ ഖുര്‍ആനിനെ പരിപാലിക്കുന്നതിനും ഈ മത്സരത്തിന് സ്‌പോണ്‍സര്‍ ചെയ്യുന്നതിനും ലോകമെമ്പാടുമുള്ള ഖുര്‍ആന്‍ പണ്ഡിതന്മാരെ ആദരിക്കുന്നതിനും സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അദ്ദേഹം നന്ദി അറിയിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026