l o a d i n g

ഗൾഫ്

മുസ്ലിം ലീഗ് മതാത്മകതയെ പുല്‍കുന്നത് വിവിധ മതക്കാര്‍ക്കിടയില്‍ കൂടുതല്‍ ധ്രുവീകരണം ഉണ്ടാക്കുമെന്ന് കെ.ടി ജലീല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 21, 2025

ജിദ്ദ: മുസ്ലിം ലീഗ് മതാത്മകതയെ കൂടുതല്‍ പുല്‍കുകയാണെന്നും എല്ലാ കാര്യങ്ങളെയും മതത്തിന്റെ കണ്ണടയിലൂടെ മാത്രം നോക്കിക്കാണാനാണ് ലീഗ് ശ്രമിക്കുന്നതെന്നും ഡോ. കെ.ടി ജലീല്‍ എം.എല്‍.എ ആരോപിച്ചു. ഈ നിലപാട് കേരളത്തില്‍ വിവിധ മതക്കാര്‍ക്കിടയില്‍ കൂടുതല്‍ ധ്രുവീകരണം ഉണ്ടാക്കും. ന്യൂനപക്ഷങ്ങള്‍ക്ക് ഭാവിയില്‍ അപകടം വരുത്താനെ ഇതുപകരിക്കൂ എന്നും അ്‌ദ്ദേഹം ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലീഗ് നേതാക്കള്‍ തങ്ങളുടെ തട്ടിപ്പുകള്‍ക്ക് മറയായി മതാത്മകതയെ ഉപയോഗപ്പെടുത്തുകയാണ്. ലീഗിന്റ മുന്‍കാല നേതാക്കള്‍ മതം പറഞ്ഞു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ ആയിരുന്നില്ല. എന്നാല്‍ തങ്ങളുടെ തെറ്റുകള്‍ മുഴുവന്‍ ഒളിപ്പിച്ചുവെക്കാന്‍ മതാത്മകതയാണ് ഇപ്പോഴത്തെ മുസ്ലിംലീഗ് നേതാക്കള്‍ ഉപയോഗപ്പെടുത്തികൊണ്ടിരിക്കുന്നത്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ ധര്‍മമെന്ന് അദ്ദേഹം പറഞ്ഞു. മതസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നയാള്‍ തന്നെ സംസ്ഥാന പ്രസിഡന്റായും ഇരിക്കുന്ന കേരളത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടി മുസ്ലിംലീഗ് മാത്രമാണ്. മുസ്ലിംലീഗിനെ കൂടുതല്‍ നന്നാക്കേണ്ടതായിരുന്നു ഈ മതാത്മകത. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ലീഗിനെ കൂടുതല്‍ അത് ദുഷിപ്പിക്കുകയാണ് ചെയ്യുന്നത്. പുതിയ കാലത്ത് മതവും വിശ്വാസവും പറഞ്ഞുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണ് ലീഗ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുന്‍കാല ലീഗ് നേതാക്കളുടെ കാലത്തൊന്നും തന്നെ മുസ്ലിം ലീഗ് ഒരു മതാധിഷ്ടിത പാര്‍ട്ടിയായിരുന്നില്ല. ഇപ്പോഴത്തെ നേതാക്കന്മാരില്‍ അണികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുപോയതാണ് മുസ്ലിംലീഗ് ഇന്ന് അനുഭവിക്കുന്ന വലിയ പ്രതിസന്ധിയെന്നും ആ പ്രതിസന്ധി മറികടക്കാന്‍ സമുദായം സമുദായം എന്ന് നിരന്തരം ലീഗുകാര്‍ക്ക് പറയേണ്ടിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം കുടുംബ ഗ്രൂപ്പുകള്‍ക്കകത്ത് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളും മുസ്ലിം ഏകീകരണത്തിനായി ശ്രമങ്ങള്‍ നടത്തുകയാണ്. സമാനരീതിയില്‍ ആര്‍.എസ്.എസും ബി.ജെ.പിയും ഹിന്ദുത്വ ഏകീകരണത്തിനായും ശ്രമിക്കുന്നു. ഈ ഇരുഭാഗത്തുമുള്ള വര്‍ഗീയ ശ്രമങ്ങള്‍ എന്ത് വിലകൊടുത്തും ചെറുക്കേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റുകളെയും മുസ്ലിം, ക്രൈസ്തവ ന്യൂനപക്ഷങ്ങളെയും ഒന്നാകെ ശത്രുപക്ഷത്ത് നിര്‍ത്തി എങ്ങിനെ അവരെ രാജ്യത്ത് നിന്ന് ആട്ടി ഓടിക്കാമെന്ന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് സംഘപരിവാര്‍ ശക്തികള്‍. അതിനെതിരെ മതനിരപേക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് അതിനെ ദുര്‍ബലമാക്കുകയായിരിക്കും മുസ്ലിം ലീഗിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുള്ള ഫലം.

കേരളത്തില്‍ തികഞ്ഞ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന സി.പി.എമ്മിനെ വര്‍ഗീയ ചാപ്പ കുത്തി സംഘികളാക്കാനാണ് മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എമ്മിനെ വര്‍ഗീയ ചാപ്പ കുത്തി മാറ്റിനിര്‍ത്തിയിട്ട് പിന്നെ വേറെ ആരെയാണ് മതനിരപേക്ഷ പക്ഷത്ത് ഇക്കൂട്ടര്‍ നിര്‍ത്താന്‍ ആഗ്രഹിക്കുന്നതെന്ന് കെ.ടി ജലീല്‍ ചോദിച്ചു.

നവോദയ നേതാക്കളായ കിസ്മത്ത് മമ്പാട്, ശ്രീകുമാര്‍ മാവേലിക്കര, സി.എം.അബ്ദുറഹിമാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026