l o a d i n g

ഗൾഫ്

പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് വന്‍ തുക ചുമത്തുന്നവര്‍ക്ക് മുന്നറിയിപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 22, 2025

ദുബായ്: പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് ഉയര്‍ന്ന ഫീസ് ഈടാക്കുന്ന ഏജന്റുമാരുടെ വലയില്‍ വീഴരുതെന്നു മുന്നറിയിപ്പുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. മൃതദേഹം നാട്ടില്‍ എത്തിക്കേണ്ടത് തൊഴില്‍ ഉടമയുടെ ഉത്തരവാദിത്തമാണ്. അങ്ങനെ തൊഴിലുടമയോ സ്‌പോണ്‍സറോ ഇല്ലാത്ത സാഹചര്യത്തില്‍ പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടില്‍ എത്തിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് എല്ലാ സഹായങ്ങളും നല്‍കും.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനു മരിച്ചയാളുടെ ബന്ധുക്കള്‍ പണം നല്‍കണമെന്ന് നിബന്ധനയില്ല. കോണ്‍സുലേറ്റ് അംഗീകരിച്ചിരിക്കുന്ന ഇന്ത്യന്‍ പ്രവാസി സംഘടനകളുടെ സഹായത്തോടെയാകും മൃതദേഹം നാട്ടില്‍ എത്തിക്കുക. ഇന്ത്യന്‍ സംഘടനകളുടെ ഒരു പാനല്‍ ഇതിനായി തയാറാക്കി.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് സംബന്ധിച്ചു ഇന്ത്യന്‍ ഭരണകൂടം പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. യുഎഇ നിയമപ്രകാരം, ജീവനക്കാരന്‍ മരിച്ചാല്‍, മൃതദേഹം മാതൃരാജ്യത്ത് എത്തിക്കുന്നതിന്റെ മുഴുവന്‍ ചെലവും കമ്പനി ഉടമ വഹിക്കണം. അതിനു സ്‌പോണ്‍സര്‍ ബാധ്യസ്ഥരാണ്. സ്‌പോണ്‍സര്‍ ഇല്ലാത്ത സാഹചര്യത്തില്‍ മാത്രമാണ്, മൃതദേഹം നാട്ടിലെത്തിക്കാന്‍ മറ്റുള്ളവരുടെ സഹായം വേണ്ടി വരുന്നത്.

അത്തരം സാഹചര്യത്തില്‍ കോണ്‍സുലേറ്റിനെ നേരിട്ടു ബന്ധപ്പെടാമെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു.

മൃതദേഹം നാട്ടിലെത്തിക്കാന്‍ ചില വ്യാജ ഏജന്റുമാര്‍ വന്‍ തുക ഈടാക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍സുലേറ്റിന്റെ അറിയിപ്പ്. മരണമുണ്ടായാല്‍, തട്ടിപ്പുകാര്‍ എത്തി മൃതദേഹവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഏറ്റെടുക്കും. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന്റെയും മരിച്ചയാളുടെ ഓഫിസുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെയും ഇന്‍ഷുറന്‍സ് തുക കൈപ്പറ്റുന്നതിന്റെയും അടക്കം ചുമതല വീട്ടുകാരില്‍ നിന്ന് എഴുതി വാങ്ങും.

നാട്ടിലുള്ളവര്‍ക്ക് യുഎഇയിലെ നടപടി ക്രമങ്ങള്‍ അറിയാത്തതിനാല്‍ പവര്‍ ഓഫ് അറ്റോണി ഈ ഏജന്റുമാര്‍ക്ക് കൈമാറും. കഴിഞ്ഞ വര്‍ഷം നവംബറിലും ഇതു സംബന്ധിച്ച മുന്നറിയിപ്പ് കോണ്‍സുലേറ്റ് നല്‍കിയിരുന്നു. എന്നിട്ടും, തട്ടിപ്പ് ഏജന്റുമാരുടെ ഇടപാട് തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും മുന്നറിയിപ്പ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026