l o a d i n g

ഗൾഫ്

ഗള്‍ഫ് പ്രവാസികളില്‍ സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ താല്‍പര്യമേറുന്നു, അബുദാബിയില്‍ പിഎസ്‌സി പരിശീലന കേന്ദ്രം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 23, 2025

ദുബായ്: ഗള്‍ഫ് ജോലി ആകര്‍ഷകമെങ്കിലും സുരക്ഷിതമല്ലെന്ന തോന്നല്‍ ഗള്‍ഫിലെ വിദ്യാസമ്പന്നരില്‍ സര്‍ക്കാര്‍ ജോലി തേടാനുള്ള പ്രവണത കൂടുന്നു. അതിനായി പിഎസ്‌സി പരീക്ഷ എഴുതുന്നവരുടെ എണ്ണം കൂടുകയാണ്. ഇങ്ങനെ എഴുതിയ നിരവധിപേര്‍ക്ക് ജോലിയും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അബുദാബിയില്‍ മലയാളി സമാജം പിഎസ് സി പരിശീലന കേന്ദ്രം തുറന്നതോടെ പിഎസ് സി പരീക്ഷ എഴുതാന്‍ താല്‍പര്യപ്പെട്ട് നിരവധി പേരാണ് പരിശീലനത്തിന് എത്തുന്നത്.

അബുദാബി മലയാളി സമാജത്തിലെ പിഎസ്സി പരിശീലനത്തില്‍ പങ്കെടുത്തവരില്‍ 3 പേര്‍ ജോലിയില്‍ പ്രവേശിച്ചു. 4 പേര്‍ അന്തിമ പട്ടികയില്‍ ഇടം നേടി ജോലിക്കായി കാത്തിരിക്കുകയാണ്. സ്വന്തം നിലയില്‍ പരിശീലനം തുടര്‍ന്ന് പരീക്ഷ എഴുതി ജോലിയില്‍ കയറുന്നവരുമുണ്ട്. ഒട്ടേറെ പേര്‍ ലിസ്റ്റില്‍ സ്ഥാനം പിടിച്ച് ജോലിക്കായി കാത്തിരിക്കുന്നുമുണ്ട്. മലയാളി സമാജത്തില്‍ 2 ബാച്ചുകളിലായി 27 പേരാണ് പി.എസ്സി പരിശീലനത്തില്‍ പങ്കെടുത്തത്. ഇതില്‍ നൗഷിന മലപ്പുറം സര്‍ക്കാര്‍ സ്‌കൂളിലും നീതു കൊല്ലം റജിസ്‌ട്രേഷന്‍ വകുപ്പിലും ശ്രുതി തൃശൂര്‍ സര്‍ക്കാര്‍ സ്‌കൂളിലും ജോലിയില്‍ പ്രവേശിച്ചു. ഗള്‍ഫിലെ ജോലി എപ്പോണ്‍ വേണമെങ്കിലും നഷ്ടപ്പെടാമെന്നതാണ് കൂടുതല്‍ പേരെ പിഎസ് സി പരീക്ഷ എഴുതാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്. യുഎഇയില്‍ പിഎസ്സി പരിശീലനം നല്‍കനുന്ന ഏക സംഘടനയാണ് അബുദാബി മലയാളി സമാജം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026