l o a d i n g

ഗൾഫ്

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന ധനസഹായ പദ്ധതി; മലപ്പുറത്തും തൃശ്ശൂരും തിരുവനന്തപുരത്തും അദാലത്തുകള്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 23, 2025

തിരുവനന്തപുരം: നാട്ടില്‍തിരിച്ചെത്തിയ പ്രവാസികള്‍ക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ ഭാഗമായുളള മലപ്പുറം പൊന്നാനിയിലും, തൃശ്ശൂരിലും, തിരുവനന്തപുരത്തും പ്രത്യേകം അദാലത്തുകള്‍ സംഘടിപ്പിച്ചു. പൊന്നാനി മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു മണി വരെ നടന്ന അദാലത്തില്‍ 100 ഓളം പ്രവാസികള്‍ പങ്കെടുത്തു. തൃശ്ശൂര്‍ നോര്‍ക്ക സെല്ലില്‍ (സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍) രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ആറു വരെ നടന്ന അദാലത്തില്‍ 69 പേരും, നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കിലെ അര്‍ഹരായവര്‍ക്കായി തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ സംഘടിപ്പിച്ച അദാലത്തില്‍ 35 പേരും പങ്കെടുത്തു. പൊന്നാനി അദാലത്തിന് കോഴിക്കോട് സെന്റര്‍ മാനേജര്‍ സി.രവീന്ദ്രനും തൃശ്ശൂര്‍ അദാലത്തിന് സെക്ഷന്‍ ഓഫീസര്‍ റീജ കെ.പി യും തിരുവനന്തപുരം അദാലത്തിന് സെന്റര്‍ മാനേജര്‍ എസ്. സഫറുളളയും നേതൃത്വം നല്‍കി. സാധുവായ എല്ലാ അപേക്ഷകളും തുടര്‍നടപടിക്രമങ്ങള്‍ക്കായി കൈമാറി.

മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാല്‍, ഊന്നുവടി, വീല്‍ചെയര്‍) പരമാവധി 10,000 രൂപയും സാന്ത്വന പദ്ധതി പ്രകാരം പ്രവാസികേരളീയര്‍ക്ക് ലഭ്യമാണ്. അര്‍ഹരായ പ്രവാസികള്‍ക്ക് www.norkaroots.kerala.gov.in എന്ന വെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ച് പദ്ധതിയിലേയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്. സാന്ത്വന ധനസഹായ പദ്ധതിയിലെ നടപടിക്രമങ്ങളുടെ ഭാഗമായുളള കാലതാമസം ഒഴിവാക്കുന്നതിനായി സോഫ്റ്റ്വെയര്‍ അധിഷ്ഠിതമായ പുതിയ സംവിധാനവും ഇപ്പോള്‍ നിലവിലുണ്ട്. അപേക്ഷ നല്‍കുന്നതു മുതല്‍ ധനസഹായം അനുവദിക്കുന്നതുവരെയുളള വിവിധ തട്ടുകളിലായുളള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും, അപേക്ഷയുടെ തല്‍സ്ഥിതി മനസ്സിലാക്കാനും പുതിയ സോഫ്റ്റ്വെയറിലൂടെ സാധ്യമാണ്. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026