l o a d i n g

ഗൾഫ്

വേനലവധിക്കു ശേഷം സൗദിയിലെ സ്‌കൂളുകള്‍ തുറന്നു, 60 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 25, 2025

ജിദ്ദ: രണ്ടു മാസത്തെ വേനലവധിക്ക് ശേഷം സൗദിയിലെ സ്‌കൂളുകള്‍ തുറന്നു. 60 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് പുതുവര്‍ഷാരംഭമായ ഇന്ന് സ്‌കൂളിലെത്തിയത്. സൗദി സ്‌കൂളുകള്‍ക്കൊപ്പം ഇന്ത്യന്‍ സ്‌കൂളുള്‍പ്പടെ വിദേശ സ്‌കൂളുകളും ഭൂരിഭാഗവും തുറന്നിട്ടുണ്ട്. മക്ക, മദീന, ജിദ്ദ, തായിഫ് എന്നീ നഗരങ്ങളില്‍ ആഗസ്റ്റ് 31 മുതലാണ് ക്ലാസുകള്‍ ആരംഭിക്കുക. അവധിക്കാലത്ത് മന്ത്രാലയം ജീവനക്കാര്‍ക്ക് വിവിധ പരിശീലന പരിപാടികള്‍ നടത്തിയിരുന്നു.

31,000 സ്‌കൂളുകളാണ് സൗദിയില്‍ ഉള്ളത്. ഇതില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 67 ലക്ഷം വിദ്യാര്‍ഥികളുണ്ട്. 7,000 സ്‌കൂളുകളുള്ള റിയാദിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍. 16 ലക്ഷം വിദ്യാര്‍ഥികളാണ് റിയാദില്‍ മാത്രമുള്ളത്. 14 ലക്ഷം വിദ്യാര്‍ഥികളുള്ള മക്ക പ്രവിശ്യയാണ് രണ്ടാമത്.

ഗ്രാമങ്ങളില്‍നിന്നുള്ള 12 ലക്ഷം വിദ്യാര്‍ഥികളെ സൗജന്യമായി സ്‌കൂളിലെത്തിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായ ്യ ഇലക്ട്രിക് ബസുകളാണ് ഉപയോഗിക്കുക. മഴ മുന്നറിയിപ്പ് പശ്ചാത്തലത്തില്‍ അസീര്‍ ഉള്‍പ്പെടെ മലയോര മേഖലയില്‍ ഇന്ന് ഓണ്‍ലൈനിലായിരുന്നു ക്ലാസുകള്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026