l o a d i n g

ഇന്ത്യ

ഭാര്യ മുട്ടക്കറി ഉണ്ടാക്കാന്‍ തയാറായില്ല, ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 27, 2025

ഛത്തീസ്ഗഢ്: ഭാര്യ മുട്ടക്കറി പാകം ചെയ്യാന്‍ വിസമ്മതിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.തികുറാം സെന്‍ എന്ന നാല്‍പതുകാരനാണ് മരിച്ചത്. ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിയിലാണ് സംഭവം. താന്‍ ആവശ്യപ്പെട്ടിട്ടും ഭാര്യ മുട്ടക്കറി പാകം ചെയ്യാന്‍ സമ്മതിച്ചില്ലെന്നും ഭാര്യയോട് ദേഷ്യപ്പെട്ട് വീടു വിട്ടിറങ്ങിയ തികുറാമിനെ പിന്നീട് വീടിനടുത്ത് തന്നെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

വീട്ടിലേക്ക് കുറച്ച് മുട്ടകള്‍ വാങ്ങിക്കൊണ്ടുവന്നതിന് ശേഷമാണ് തികുറാം ഭാര്യയോട് ഇന്ന് ഭക്ഷണത്തിന് മുട്ടക്കറി വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ 'കരു ഭാത്' ഉത്സവ ദിവസമാണെന്നും അടുത്ത ദിവസം ഉപവാസം അനുഷ്ഠിക്കാന്‍ പോകുകയാണെന്നും ഭാര്യ പറഞ്ഞു. വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ ദീര്‍ഘായുസ്സിനും സമൃദ്ധിക്കും വേണ്ടിയാണ് ഈ ഉപവാസം അനുഷ്ഠിക്കാറുള്ളത്. ഉപവാസത്തിന്റെ തലേന്ന് കയ്പക്കകൊണ്ട് ഉണ്ടാക്കുന്ന വിഭവം ഇവര്‍ തയ്യാറാക്കും. ഇത് കഴിച്ചാണ് സ്ത്രീകള്‍ ഉപവാസം ആരംഭിക്കുന്നത്. ഇക്കാരണത്താല്‍ തനിക്ക് മുട്ടക്കറി ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും ഭാര്യ പറഞ്ഞു. ഇതിനെച്ചൊല്ലി ഇരുവരും വഴക്കുണ്ടായി. തുടര്‍ന്ന് തികുറാം വീട് വിട്ടു ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീടാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

തികുറാമിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു നീക്കി. മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026